നമുക്കറിയാം സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചു വരികയാണ്. നാനാ മേഖലകളിലും അനുദിനം കേരളം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും ആത്മഹത്യയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതി വളരെ പരിതാപകരമാണ്.

കഴിഞ്ഞ 10 വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ ആത്മഹത്യകൾ ഞെട്ടിക്കുന്ന തോതിലാണ്. 2013ൽ കേരളത്തിൽ 8646 പേർ ആത്മഹത്യ ചെയ്തപ്പോൾ 2023 ൽഅത് 10972 ആയി ഉയർന്നു. അതായത് 27%വർദ്ധന.

ആത്മഹത്യ നിരക്ക് നോക്കുകയാണെങ്കിൽ 2013ൽ ഒരു ലക്ഷം ജനസംഖ്യയിൽ 24.6 പേര് ആത്മഹത്യ ചെയ്തപ്പോൾ 2023 ഈ നിരക്ക് ലക്ഷത്തിൽ 30.9 ആയി മാറി. ആത്മഹത്യ നിരക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ ഈ വർദ്ധന കേരളത്തിൻറെ സാമ്പത്തിക സാമൂഹിക ആരോഗ്യ മേഖലകളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കാണാതിരുന്നുകൂടാ.