അക്യൂട്ട് സ്ട്രസ്സ് റിയാക്ഷൻ
അക്യൂട്ട് സ്ട്രസ്സ് റിയാക്ഷൻ എന്താണെന്ന് പരിശോധിക്കാം. ഒരു വ്യക്തിക്ക് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിക്കുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേൽ ക്കുകയും വാഹനം പാടെ തകർന്നു പോവുകയും ചെയ്യുന്നു. അപകടത്തിന് ശേഷം ആ വ്യക്തിയുടെ പെരുമാറ്റത്തിൽ പെ ാടുന്നനെ സ്ഥലകാലബോധം ഇല്ലായ്മയും വിഭ്രാന്തിയും നേരി ടുന്നു. ഒരു പക്ഷേ ഒരു സൈക്കോടിക് രോഗിയോട് സമാനത തോന്നുന്ന രീതിയിലുള്ള ലക്ഷണങ്ങൾ പോലും കണ്ടേക്കാം. അബോധാവസ്ഥയിലോ അല്ലെങ്കിൽ അക്രമാസക്തനായ നിലയി ലോ ഒരു പക്ഷേ ആശുപത്രിയിൽ എത്തിച്ചേർന്നു എന്നും വരാം. വിശദമായ വിശകലനത്തിന് ശേഷം ഇത് അപകടാവസ്ഥയെ തുടർന്നുള്ള സമ്മർദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്ന് മന സ്സിലാക്കാം. ഇതിനെ നമുക്ക് ഒരു അക്യൂട്ട് സ്ട്രസ്സ് റിയാക്ഷൻ ആയി വിശേഷിപ്പിക്കാവുന്നതാണ്. ഇതേ അവസ്ഥ ചിലപ്പോൾ ഫാമിലിയിലെ ഒരു അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ടും കാണാം. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ വ്യക്തികളെ ആശുപത്രിയിൽ എത്തിച്ച ശേഷം അവർക്ക് മയക്കത്തിന് വേണ്ടി യുള്ള ഒരു ഇഞ്ചക്ഷൻ കൊടുത്താൽ അവർ പതിയെ പൂർവ്വസ്ഥി തിയിലേക്ക് മടങ്ങിവരുന്നതായും കാണാം. പിന്നീട് വ്യക്തികൾക്ക് കൗൺസലിംഗും റിലാക്സേഷൻ സെഷനും കൊടുത്ത ശേഷം അവരെ വീട്ടിലേക്ക് അയക്കാറാണ് പതിവ്. അക്യൂട്ട് സ്ട്രസ്സ് റിയാ ക്ഷന്റെ സവിശേഷത ഇത് വളരെ പെട്ടെന്ന് പരിഹരിക്കപ്പെടും എന്നതാണ്. ഇവരിൽ ചിലർക്കെങ്കിലും ഒന്നോ രണ്ടോ കൗൺസി ലിംഗ് സെഷൻസും തുടർന്നും ആവശ്യമായി വന്നേയ്ക്കാം എന്നു മാത്രം.