ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാതെ ദ്രുതഗതിയിലും താളക്രമത്തിൽ അല്ലാതെയുമുള്ള ആവർത്തിച്ചുള്ള ശാരീരിക ചലനങ്ങളും ശബ്ദ പ്രകടനങ്ങളും ഉണ്ടാവുന്ന അവസ്ഥയാണ് ടിക്ക് രോഗം. രോഗിക്ക് ഇവയെ പൂർണമായി പിടിച്ചുനിർത്താൻ ആകില്ല എങ്കിലും ഏതാനും മിനുട്ടുകൾ മുതൽ മണിക്കൂറുകൾ വരെ ഇച്ഛയ്ക്ക് അനുസൃതമായി നിയന്ത്രിച്ചു നിർത്താവുന്നതാണ്. കണ്ണ് ചിമ്മൽ, കഴുത്ത് തുള്ളൽ, തോൾ മുകളിലേക്ക് ചലിപ്പിക്കൽ, മുഖം കോട്ടൽ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ചലന വൈകല്യങ്ങൾ….