പരീക്ഷ —അധ്യാപകരുടെ പങ്ക് …

പരീക്ഷ കേവലം വിദ്യാർഥികളുടെ പഠനനിലവാരം മാത്രം അളക്കുന്ന അളവുകോൽ അല്ല. മറിച്ച് അദ്ധ്യാപകൻെറനൈപുണ്യവും പ്രാവീണ്യവും കൂടി അളക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിക്ക് മാർക്ക് കുറയുമ്പോൾ ഉത്തരവാദിത്വബോധമുള്ള അധ്യാപകൻ അതിൽ തനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരസ്യ വിമർശനം അരുത്. മാർക്ക് കുറഞ്ഞ കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് അധിക്ഷേപിക്കാതെ സ്വകാര്യമായി വിളിച്ചു പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് കുട്ടിക്ക് അധ്യാപകരോടുള്ള ആദരവും ബഹുമാനവും കൂട്ടുന്നതിനും…

പരീക്ഷ —മാതാപിതാക്കളുടെ പങ്ക്….

പരീക്ഷയെ നേരിടാൻ പഠിക്കുന്നത് കുട്ടികളാണെങ്കിലും രക്ഷിതാക്കൾക്കും അനുകൂല സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്ക് നിർവഹിക്കാനുണ്ട്. ആത്മവിശ്വാസം നൽകുക. കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് കഴിവു കുറച്ചു സംസാരിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാവുന്നു. അതുപോലെ മറ്റു കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കേണ്ട സാഹചര്യങ്ങളിൽ ഒട്ടും പിശുക്ക് കാണിക്കുകയും അരുത്. വൈകാരിക പിന്തുണ നൽകുക. മാതാപിതാക്കളുടെ മാനസികമായ സ്വാന്തനം…