സമ്മർദ്ദ(Stress)പ്രതിരോധം.. ചില കാര്യങ്ങൾ.
സ്ട്രസ്സ് ഫ്രീ ആയിട്ടുള്ള ഒരു ജീവിതം നമ്മെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലല്ലോ. എന്നാൽ മുൻകരുതലുകൾ എടുക്കുന്നതിലൂടെ വന്നുചേർന്നേക്കാവുന്ന പല സമ്മർദ്ദങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിച്ചേക്കാം. സ്ട്രസ്സ് ഉണ്ടാവുമ്പോൾ ആ ഒരു സാഹചര്യത്തെ അതിജീവിക്കുന്നതിനായി നിരവധി ഹോർമോണുകളുടെ സംയുക്തമായ പ്രവർത്തനം ഏറെ പങ്കുവഹിക്കുന്നുണ്ട്. ഇവിടെ ഭാഗവാക്ക് ആകുന്ന ഒരു കൂട്ടം ഹോർമോണുകളെയാണ് സ്ട്രസ് ഹോർമോണുകൾ എന്നു വിളിക്കുന്നത്. ഹൈപ്പോതലാമസ്-പിറ്റ്യൂറ്ററി-അഡ്രിനൽ ഗ്രന്ഥികൾ ആണ് ഈ ഹോർമോണുകളുടെ ഉൽപാദനവും…
നിങ്ങൾ ഉദ്ദേശിച്ച ആൾ ഞാനല്ല… എന്ന് നിങ്ങളുടെ സ്വന്തം സ്ട്രസ്സ്(Stress)
Stress നെകുറിച്ച് നാം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ സാധാരണയായി കാണുന്ന മൂന്ന് പദങ്ങളാണ് Stress, Stressor, Strain എന്നിവ. ഏതൊരു കാര്യത്തിലും ഒരു കാരണമായി ഒരു ഘടകം ഉണ്ടാകുമല്ലോ. Stress എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകമാണ് Stressor. ഉദാഹരണമായി ഒരു വിദ്യാർഥി പരീക്ഷയിൽ തോൽക്കുന്നു. നമ്മൾ ഉദ്ദേശിക്കുന്ന സ്ട്രെസ്സ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകം ഇവിടെ പരീക്ഷയിലെ തോൽവി ആണ്. അങ്ങനെ പരീക്ഷയിൽ…
Stress can be +/ –
സ്ട്രസ് എന്ന പദം കേൾക്കുമ്പോൾ ഒരു നെഗറ്റീവ് പരിവേഷമാണ് പൊതുവേ നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. പക്ഷേ എല്ലായ്പ്പോഴും അത് അങ്ങനെ ആവണം എന്നില്ല. കാരണം നമ്മുടെ കഴിവുകൾ ഉദ്ദീപിപ്പിക്കാൻ സ്ട്രെസ്സ് അനിവാര്യമാണ്. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ തുടരുകയാണെങ്കിൽ അത് ശരീരത്തിൽ ധാരാളം കോട്ടങ്ങൾ ഉണ്ടാക്കുന്നു. ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് സ്ട്രസ്സ് പോസിറ്റീവും നെഗറ്റീവും ആയി ഭവിക്കാം എന്നതാണ്. Eustress എന്നാണ് പോസിറ്റീവ്…