മൂകത എന്നാൽ സംസാരത്തിൻറെ അഭാവമാണല്ലോ. സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കുട്ടി ചില പ്രത്യേക സാമൂഹിക ചുറ്റുപാടുകളിൽ മാത്രം ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും സംസാരിക്കുവാൻ വിമുഖത കാണിക്കുന്നതാണ് സെലക്ടീവ് മ്യൂട്ടിസം. പൊതുവേ പെൺകുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന ഈ രോഗം അപൂർവമാണ്. നാലു വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള പ്രായത്തിൽ തുടങ്ങുന്ന ഇത്തരം മൂകത ഏതാനും ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ വിട്ടു…