മനോരോഗ ചികിത്സയുടെ അവിഭാജ്യ ഘടകമാണ് രോഗികളുടെ പുനരധിവാസം. ഔഷധ ചികിത്സ രോഗലക്ഷണങ്ങളിൽ നിന്നും വ്യക്തിക്ക് മോചനം നൽകുമ്പോൾ പുനരധിവാസം വിള്ളൽ സംഭവിച്ചിട്ടുള്ള സാമൂഹ്യജീവിതത്തെ വിളക്കി ചേർക്കുന്നതിന് സഹായിക്കുന്നു. മാനസികരോഗങ്ങൾ പിടിപെടുമ്പോൾ ഒട്ടുമിക്ക വ്യക്തികളുടെയും വ്യക്തി ജീവിതത്തെയും, സാമൂഹ്യ ജീവിതത്തെയും, തൊഴിൽ മേഖലയെയും അത് പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ അനുദിനം സങ്കീർണ്ണമായി കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ അവർ ഒറ്റപ്പെടുന്നു. ചെറിയ പ്രായത്തിലേ മാനസികരോഗങ്ങൾ പിടിപെടുമ്പോൾ…