നേരത്തെ വിവരിച്ച വിഷാദരോഗത്തിലെ സാധാരണ ലക്ഷണങ്ങൾക്കു പുറമേ അല്പം വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷമാണ് സൈക്കോട്ടിക് ഡിപ്രഷനിൽ കാണുന്നത്. ഒരു ദിവസം മനോരോഗ ഒ.പിയിൽ ഒരു സംഘം ആളുകൾ വെപ്രാളപ്പെട്ട് കൊണ്ട് ട്രോളിയിൽ ഒരു 25 വയസ്സുള്ള യുവതിയെയും കൊണ്ടുവരുന്നു. ഒരു തരത്തിലുള്ള പ്രതികരണവും ഇല്ലാതെ അനങ്ങാപ്പാറ പോലെ അവൾ കിടക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ഷീണം ആണെന്നു കരുതി ഒരു ജനറൽ…