30 വയസ്സുകാരിയായ നീലിമയുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായി. മൂന്നു കുട്ടികളും ഭർത്താവും ഭർത്താവിൻ്റെ മാതാപിതാക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കർഷക കുടുംബമായിരുന്നു നീലിമയുടേത്. ദൗർഭാഗ്യകരമായ ആ സംഭവം നടക്കുന്നത് നീലിമയുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞ് ഒന്നര മാസത്തിനുശേഷമാണ്. പ്രസവാനന്തരം ഒന്നരമാസം വരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ സന്തോഷവതിയായി കഴിഞ്ഞ നീലിമക്ക് പെട്ടെന്നാണ് അത് സംഭവിച്ചത്. കുട്ടിയെ ശ്രദ്ധിക്കാതെ, വ്യക്തി ശുചിത്വം…