പരീക്ഷയെ നേരിടാൻ പഠിക്കുന്നത് കുട്ടികളാണെങ്കിലും രക്ഷിതാക്കൾക്കും അനുകൂല സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്ക് നിർവഹിക്കാനുണ്ട്. ആത്മവിശ്വാസം നൽകുക. കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് കഴിവു കുറച്ചു സംസാരിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാവുന്നു. അതുപോലെ മറ്റു കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കേണ്ട സാഹചര്യങ്ങളിൽ ഒട്ടും പിശുക്ക് കാണിക്കുകയും അരുത്. വൈകാരിക പിന്തുണ നൽകുക. മാതാപിതാക്കളുടെ മാനസികമായ സ്വാന്തനം…