ഉന്മാദ-വിഷാദ രോഗത്തിൻറെ (Bipolar Affective Disorder)കാരണങ്ങൾ.
ശാരീരികവും ജനിതകപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങൾ ഈ അസുഖത്തിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ നാഡീകോശങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യുന്നതിന് സഹായിക്കുന്ന രാസ പദാർത്ഥങ്ങൾ ആയിട്ടുള്ള ഡോപമിൻ, സിറടോണിൻ, നോർഎപിനെഫ്രിൻ എന്നിവയുടെ അളവ് തലച്ചോറിൽ കുറയുമ്പോൾ വിഷാദരോഗവും കൂടിയാൽ ഉൻമാദരോഗവും ഉണ്ടാകുന്നു എന്ന് കാണാം. കൂടാതെ നമ്മുടെ ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പിറ്റ്വിറ്ററി, തൈറോയ്ഡ്, അഡ്രിനൽ എന്നീ അന്തർ സ്രാവഗ്രന്ഥികളുടെ…
എന്താണ് Mania … അഥവാ ഉന്മാദ രോഗം?
വിഷാദരോഗത്തിന് നേരെ എതിരായ അതിരുകവിഞ്ഞ സന്തോഷാവസ്ഥയെയാണ് ഉന്മാദരോഗം എന്നു പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസ് നൂറിൽപരം വർഷങ്ങൾക്കു മുമ്പ് തന്നെ വിഷാദം, ഉന്മാദം എന്നീ അവസ്ഥകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വിഷാദാവസ്ഥയും ഉന്മാദാവസ്ഥയും മാറിമാറി ഒരാൾക്ക് തന്നെ വന്നേക്കാം. ഈ അവസ്ഥയെയാണ് മാനിക് ഡിപ്രസ്സിവ് സൈക്കോസിസ് (Manic Depressive Psychosis) അഥവാ ബൈപോളാർ അഫക്ടീവ് ഡിസോർഡർ (Bipolar Affective Disorder) എന്നുവിളിക്കുന്നത്. മുൻ അമേരിക്കൻ…