നിങ്ങൾ ഉദ്ദേശിച്ച ആൾ ഞാനല്ല… എന്ന് നിങ്ങളുടെ സ്വന്തം സ്ട്രസ്സ്(Stress)

Stress നെകുറിച്ച് നാം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ സാധാരണയായി കാണുന്ന മൂന്ന് പദങ്ങളാണ് Stress, Stressor, Strain എന്നിവ. ഏതൊരു കാര്യത്തിലും ഒരു കാരണമായി ഒരു ഘടകം ഉണ്ടാകുമല്ലോ. Stress എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകമാണ് Stressor. ഉദാഹരണമായി ഒരു വിദ്യാർഥി പരീക്ഷയിൽ തോൽക്കുന്നു. നമ്മൾ ഉദ്ദേശിക്കുന്ന സ്ട്രെസ്സ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകം ഇവിടെ പരീക്ഷയിലെ തോൽവി ആണ്. അങ്ങനെ പരീക്ഷയിൽ…

Stress can be +/ –

സ്ട്രസ് എന്ന പദം കേൾക്കുമ്പോൾ ഒരു നെഗറ്റീവ് പരിവേഷമാണ് പൊതുവേ നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. പക്ഷേ എല്ലായ്പ്പോഴും അത് അങ്ങനെ ആവണം എന്നില്ല. കാരണം നമ്മുടെ കഴിവുകൾ ഉദ്ദീപിപ്പിക്കാൻ സ്ട്രെസ്സ് അനിവാര്യമാണ്. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ തുടരുകയാണെങ്കിൽ അത് ശരീരത്തിൽ ധാരാളം കോട്ടങ്ങൾ ഉണ്ടാക്കുന്നു. ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് സ്ട്രസ്സ് പോസിറ്റീവും നെഗറ്റീവും ആയി ഭവിക്കാം എന്നതാണ്. Eustress എന്നാണ് പോസിറ്റീവ്…

Tic Disorder..

ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാതെ ദ്രുതഗതിയിലും താളക്രമത്തിൽ അല്ലാതെയുമുള്ള ആവർത്തിച്ചുള്ള ശാരീരിക ചലനങ്ങളും ശബ്ദ പ്രകടനങ്ങളും ഉണ്ടാവുന്ന അവസ്ഥയാണ് ടിക്ക് രോഗം. രോഗിക്ക് ഇവയെ പൂർണമായി പിടിച്ചുനിർത്താൻ ആകില്ല എങ്കിലും ഏതാനും മിനുട്ടുകൾ മുതൽ മണിക്കൂറുകൾ വരെ ഇച്ഛയ്ക്ക് അനുസൃതമായി നിയന്ത്രിച്ചു നിർത്താവുന്നതാണ്. കണ്ണ് ചിമ്മൽ, കഴുത്ത് തുള്ളൽ, തോൾ മുകളിലേക്ക് ചലിപ്പിക്കൽ, മുഖം കോട്ടൽ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ചലന വൈകല്യങ്ങൾ….

Stitch in time saves nine…

നമ്മുടെ അയൽപക്കങ്ങളിലും ബന്ധു-സുഹൃത് വലയങ്ങളിലും സാധാരണയായി കാണുന്നതും കേൾക്കുന്നതുമായ ചില സംഭവങ്ങളിലേക്ക് ഒന്നു പോകാം. ജോയ്-ക്ലാര ദമ്പതികളുടെ ഏക പുത്രനായ അനൂപ് കഴിഞ്ഞ ഒരു വർഷമായി മെഡിക്കൽ എൻട്രൻസ് വേണ്ടി അശ്രാന്തം പരിശ്രമിക്കുക ആയിരുന്നു. റിസൾട്ട് വന്നപ്പോൾ ആവട്ടെ അനൂപിന് റാങ്ക് കുറച്ചു പിറകിലായി. തനിക്ക് മുന്നിൽ വാതിലുകൾ എല്ലാം അടഞ്ഞു എന്ന ഒരു മാനസികാവസ്ഥയിൽ അവൻ വല്ലാതെ വിഷണ്ണനായി. അഭിലാഷങ്ങളും പ്രതീക്ഷകളും…

പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മൂകത.(Selective Mutism)

മൂകത എന്നാൽ സംസാരത്തിൻറെ അഭാവമാണല്ലോ. സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കുട്ടി ചില പ്രത്യേക സാമൂഹിക ചുറ്റുപാടുകളിൽ മാത്രം ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും സംസാരിക്കുവാൻ വിമുഖത കാണിക്കുന്നതാണ് സെലക്ടീവ് മ്യൂട്ടിസം. പൊതുവേ പെൺകുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന ഈ രോഗം അപൂർവമാണ്. നാലു വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള പ്രായത്തിൽ തുടങ്ങുന്ന ഇത്തരം മൂകത ഏതാനും ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ വിട്ടു…

അഗോറ ഫോബിയ വന്നാൽ(Agoraphobia)….

തിക്കിലും തിരക്കിലുമോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ അകപ്പെട്ടു പോയാൽ തനിക്ക് അവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കുമോ, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ചികിത്സ ലഭിക്കുമോ എന്നിങ്ങനെയുള്ള നിരന്തരമായ ഭയം കാരണം വ്യക്തികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറഫോബിയ. ഈ അവസ്ഥയിൽ രോഗിക്ക് പുറത്തു പോകാനും എന്തിനേറെ പറയുന്നു ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും അകമ്പടിയായി മറ്റൊരു വ്യക്തിയുടെ സഹായം വേണ്ടിവരും. ഇത്തരം ഘട്ടത്തിൽ രോഗിക്ക്…

എൻറെ തലച്ചോറും കുടലും പ്രവർത്തിക്കുന്നില്ല ഡോക്ടറെ….

ശാരീരികമായി ഒരു തകരാറും ഇല്ലാതെ തന്നെ ഒരു വ്യക്തി ശാരീരിക രോഗം സംശയിക്കുന്ന അവസ്ഥ സംശയ രോഗങ്ങളിൽ പെട്ട ഒരു വകഭേദമാണ്. സൊമാറ്റിക് ഡെല്യൂഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. മറ്റ് മാനസിക രോഗങ്ങളുടെ ഭാഗമായും ഇത് കാണപ്പെടാറുണ്ട്. വായയിൽ നിന്നോ മൂക്കിൽ നിന്നോ വിയർപ്പിൽ നിന്നോ ദുർഗന്ധം വമിക്കുന്നു, മുടിയിലോ ചെവിയിലോ അല്ലെങ്കിൽ ശരീരത്തിൻറെ ഉൾഭാഗത്തോ പ്രാണികൾ അരിച്ചു നടക്കുന്നു, ശരീര ഭാഗങ്ങളായ…

ഞാനും റൊണാൾഡോയും ഇഷ്ടത്തിലാണ് ! -പ്രേമമെന്ന സംശയരോഗം.(Erotomania)-

സംശയ രോഗങ്ങളിൽ പെട്ട ഒരു വിഭാഗമാണ് ഇത്. കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോമാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത ജീവിതം നയിക്കുന്നവർ ആയിരിക്കും. വളരെ കൗതുകകരമായ ഒരു രോഗമാണിത്. തന്നെക്കാൾ സാമ്പത്തികമായും സാമൂഹ്യപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി തന്നെ മറ്റുള്ളവർ കാണാതെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിൻ്റെ മുഖ്യലക്ഷണം. പ്രശസ്തരോടു തോന്നുന്ന ആരാധനയ്ക്ക് അപ്പുറമുള്ള ഒരു പ്രതിഭാസമാണിത്.ടെലിഫോൺ, മൊബൈൽ…

ആരൊക്കെയോ പിന്തുടരുന്നു …ചുറ്റിലും ശത്രുക്കളാണ്.

സംശയ രോഗങ്ങളിൽ പെട്ട ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് Delusion of Persecution അഥവാ പീഡന സംശയരോഗം. താൻ ചതിക്കപ്പെടുന്നു ,തന്നെ ആരോ പിന്തുടരുന്നു ,ഭക്ഷണപാനീയങ്ങളിൽ വിഷവസ്തുക്കൾ ചേർത്ത് കൊല്ലാൻ ശ്രമിക്കുന്നു, ദുർ മന്ത്രവാദികളെ ഉപയോഗിച്ച് തനിക്കെതിരെ കൂടോത്രം ചെയ്യുന്നു, തൻറെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെ നിരവധി സാങ്കല്പിക സാഹചര്യങ്ങൾ ഒന്നൊന്നായി കൂട്ടിയിണക്കി വളരെ സങ്കീർണമായ സംശയാവസ്ഥ ഇത്തരം രോഗികളുടെ…

അത്ര നിസ്സാരമല്ല സംശയ രോഗം.

സംശയരോഗക്കാരെ കണ്ടാൽ ഒറ്റനോട്ടത്തിൽ പുറമേക്ക് യാതൊരു രോഗലക്ഷണങ്ങളും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് പ്രത്യേകത. വസ്ത്രധാരണം കൊണ്ടും പെരുമാറ്റ ശൈലി കൊണ്ടും ഇവർ സാധാരണ ആളുകളെ പോലെ തന്നെ പെരുമാറാൻ ശ്രമിക്കുന്നു. ചുരുക്കം ചിലർക്ക് അവരുടെ സംസാര വൈദഗ്ധ്യം കൊണ്ട് സംശയത്തെ യഥാർത്ഥമാണ് എന്ന പ്രതീതി ജനിപ്പിക്കാനും കഴിഞ്ഞേക്കാം. എന്നിരുന്നാലും അല്പം കൂടി നിരീക്ഷിച്ചാൽ ഇവർ ഏതൊരു പ്രശ്നത്തെയും സന്ദർഭത്തെയും വ്യക്തിയെയും വളരെ സൂക്ഷിച്ചും…