ലോക മാനസികാരോഗ്യ ദിനം
🌿 ലോക മാനസികാരോഗ്യ ദിനം ആത്മപരിപാലനത്തിനും മാനസികസൗഖ്യത്തിനും പ്രാധാന്യം നൽകാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. മനസ്സ് തുറക്കുക, സംഭാഷണങ്ങൾ ആരംഭിക്കുക, പരസ്പരം പിന്തുണച്ച് നല്ല മാനസികാരോഗ്യത്തിലേക്കുള്ള യാത്രയിൽ കൈകോര്‍ക്കുക. 💚
കണ്ണ് തുറപ്പിക്കുന്ന കണക്കുകൾ…
ശാസ്ത്രീയമായ പഠനങ്ങൾ കാണിക്കുന്നത് ഒരു ആത്മഹത്യ നടക്കുമ്പോൾ അതിൻറെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു എന്നാണ്. അങ്ങനെ നാം നോക്കുകയാണെങ്കിൽ 2023 ൽ കേരളത്തിൽ 10972 ആത്മഹത്യകളും അതിൻറെ 20 ഇരട്ടിയായ 219000ൽ പരം ആത്മഹത്യ ശ്രമങ്ങളും നടന്നിട്ടുണ്ടാകണം. കേരളം പോലുള്ള ജനപ്പെരുപ്പമുള്ളതും വിദഗ്ധ ചികിത്സാ സൗകര്യമുള്ള നിരവധി ആശുപത്രികൾ ഉള്ളതുമായ ഒരു സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങൾ മറ്റുള്ളവർ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനാൽ…
ഒരു സെപ്റ്റംബർ 10 കൂടികടന്നു പോകുമ്പോൾ….
നമുക്കറിയാം സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചു വരികയാണ്. നാനാ മേഖലകളിലും അനുദിനം കേരളം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും ആത്മഹത്യയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതി വളരെ പരിതാപകരമാണ്. കഴിഞ്ഞ 10 വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ ആത്മഹത്യകൾ ഞെട്ടിക്കുന്ന തോതിലാണ്. 2013ൽ കേരളത്തിൽ 8646 പേർ ആത്മഹത്യ ചെയ്തപ്പോൾ 2023 ൽഅത് 10972 ആയി ഉയർന്നു….
സ്ട്രെസ്സിൻറെ ഉറവിടങ്ങൾ.
സാമൂഹ്യ ജീവിയായ മനുഷ്യന് ജീവിതത്തിൻറെ നാനാ മേഖലകളിലും സമ്മർദം അഭിമുഖീകരിക്കേണ്ടി വരാം. അതിൽ പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങളും, ജീവിതസാഹചര്യങ്ങളിലെ സമ്മർദ്ദങ്ങളും. തൊഴിൽമേഖലയിലെ സമ്മർദ്ദങ്ങൾ. * കൂടുതൽ ജോലിഭാരവും ഉത്തരവാദിത്വവും. * ജോലി ദൈർഘ്യം കൂടുന്നത്. * തൊഴിൽ സ്ഥലത്തെ അസന്തുഷ്ടി. * ജോലി കയറ്റത്തിന് ഉള്ള സാധ്യത കുറവും പിരിച്ചുവിടൽ ഭീഷണിയും. * സഹപ്രവർത്തകരെ അഭിസംബോധന ചെയ്യേണ്ടതിലുള്ള സങ്കോചം. *…
പഠിച്ചത് ഓർമിക്കുവാൻ ചില ടെക്നിക്കുകൾ.
ഇന്നലെ പഠിച്ചതെല്ലാം ഇന്നേക്ക് മറന്നുപോയെന്ന് പറയുന്നവരുണ്ട്. ആശയങ്ങൾ ഗ്രഹിച്ച് മനസ്സിൽ അരക്കിട്ടുറപ്പികാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നത് എന്തും അർത്ഥപൂർണ്ണമായി മനസ്സിൽ ഉറപ്പിക്കാൻ ശ്രമിക്കണം. ഓർമ്മിക്കാൻ ഉള്ള സൂത്രങ്ങൾ അഥവാ Mnemonics വഴിയും ഇത് സാധിക്കും. ഉദാഹരണത്തിന് Vibgyor എന്ന പദം കൊണ്ട് പ്രകാശത്തിലെ ഏഴു നിറങ്ങൾ അവയുടെ തരംഗദൈർഘ്യക്രമത്തിൽ ഓർമിക്കുവാൻ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കാം. അല്പം…
പഠനം എങ്ങനെ സുഗമമാക്കാം?
പഠനം സുഗമമാക്കുന്നതിലൂടെ പഠിതാക്കളുടെ സമ്മർദ്ദത്തെ ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിയും. എൻറെ മകൻ എന്നും വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് പഠിക്കും, എൻറെ മകൾ നിത്യവും അർദ്ധരാത്രി വരെ പഠിക്കും എന്ന മട്ടിൽ അഭിമാനപൂർവ്വം പറയുന്ന രക്ഷിതാക്കൾ നമുക്ക് ചുറ്റിലും കാണുവാൻ കഴിയും. എന്നാൽ പഠിക്കുമ്പോൾ കാര്യക്ഷമമായ ശൈലികൾ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പ്രസക്തിയുള്ളത്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക്, പഠിക്ക് എന്ന് ആവർത്തിക്കും. പക്ഷേ…
അയവിറക്കൽ രോഗം (Rumination Disorder)
ഭക്ഷണം കഴിക്കുന്നതിലെ വൈകല്യങ്ങളിൽ പെട്ട ഒന്നാണ് അയവിറക്കൽ രോഗം. കുട്ടി ജനിച്ച് ഏകദേശം മൂന്നുമാസത്തിനും ഒരു വയസ്സിനും ഇടയിൽ തുടങ്ങുന്ന ഈ രോഗം അപൂർവമാണ്. മുതിർന്ന കുട്ടികളിലും കൗമാരക്കാരിലും മുതിർന്നവരിലും ഈ രോഗം അത്യപൂർവ്വവും ആണ്. ആമാശയം, കുടൽ എന്നിവ സംബന്ധിച്ച രോഗങ്ങളുടെയും നേരത്തെ വിവരിച്ച Anorexia Nervosa, Bulimia Nervosa എന്നീ അസുഖങ്ങളുടെ അഭാവത്തിലും മാത്രമേ ഈ രോഗം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ….
Bulimia Nervosa (ബുളിമിയ നെർവോസ)
ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വൈകല്യമാണ് Bulimia Nervosa. ഒരിക്കൽ ഒരു 15 വയസ്സുകാരിയെ മാതാപിതാക്കൾ മനോരോഗ വിദഗ്ധൻെറഅടുത്ത് എത്തിക്കുന്നു. വായിൽ വിരലിട്ട് അസാധാരണമാംവിധം ഛർദ്ദിച്ചു കൊണ്ടിരിക്കുന്ന പ്രവണത കുട്ടി കാണിച്ചിരുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ കാണപ്പെടുന്ന ഈ പെരുമാറ്റം മാനസിക വിഷമം കൂടുതലായി അനുഭവപ്പെടുമ്പോഴാണ് ചെയ്യാറുള്ളത് എന്ന് അവൾ പറഞ്ഞു. താൻ പതിവായി അത്യാർത്തിയോടെ ഭക്ഷണം വാരി വിഴുങ്ങാറുണ്ടെന്നും അവ…
Anorexia Nervosa.. (അനോറെക്സിയ നെർവോസ)
ഭക്ഷണം കഴിക്കുന്നതിലെ ഒരു വൈകല്യമാണിത്. യൗവനാരംഭത്തിൽ പ്രത്യേകിച്ചും യുവതികളിൽ കൂടുതലായി കാണപ്പെടുന്ന ഭക്ഷണം കഴിക്കുന്നതിലെ ഒരു വൈമുഖ്യ രോഗമാണിത്. തൻറെ ശരീരത്തിൻറെ പ്രതിച്ഛായയെ കുറിച്ച് മനസ്സിൽ രൂപപ്പെടുന്ന വികലമായ സങ്കല്പം രോഗനിർണയത്തിന് പരിഗണിക്കപ്പെടുന്നു. താൻ തടിച്ചു പോകുമോ എന്നുള്ള അസാധാരണമായ ഭീതി മൂലമാണ് ഈ രോഗമുണ്ടാകുന്നത് എന്ന് കണക്കാക്കുന്നു. സാധാരണ വേണ്ട ശരീരഭാരം നിലനിർത്തുവാൻ വിസമ്മതിക്കുകയും ഭാരം ഗണ്യമായി കുറയുന്ന വിധത്തിൽ ഭക്ഷണം…
Pica അഥവാ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ തിന്നുന്ന ശീലം..
കുറഞ്ഞത് ഒരു മാസമെങ്കിലും പോഷക ഗുണമില്ലാത്ത വസ്തുക്കൾ ആവർത്തിച്ചു ഭക്ഷിച്ചു കൊണ്ടിരിക്കുന്നതിനെയാണ് പൈക(Pica) എന്ന് പറയുന്നത്. ഓട്ടിസം, സ്കിസോഫ്രീനിയ, ക്ലൈൻ ലെവിൻ സിൻഡ്രോം എന്നീ അസുഖങ്ങളിലും പൈകയുടെ(Pica) ലക്ഷണങ്ങൾ കണ്ടേക്കാം. കുട്ടിയോടുള്ള അവഗണന, അയേൺ, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കുറവ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പത്തുമുതൽ മുപ്പത്തിരണ്ട് ശതമാനം പേർക്ക് ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി ചില പഠനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ഥിരമായി പെൻസിൽ,…