അത്ര നിസ്സാരമല്ല സംശയ രോഗം.
സംശയരോഗക്കാരെ കണ്ടാൽ ഒറ്റനോട്ടത്തിൽ പുറമേക്ക് യാതൊരു രോഗലക്ഷണങ്ങളും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് പ്രത്യേകത. വസ്ത്രധാരണം കൊണ്ടും പെരുമാറ്റ ശൈലി കൊണ്ടും ഇവർ സാധാരണ ആളുകളെ പോലെ തന്നെ പെരുമാറാൻ ശ്രമിക്കുന്നു. ചുരുക്കം ചിലർക്ക് അവരുടെ സംസാര വൈദഗ്ധ്യം കൊണ്ട് സംശയത്തെ യഥാർത്ഥമാണ് എന്ന പ്രതീതി ജനിപ്പിക്കാനും കഴിഞ്ഞേക്കാം. എന്നിരുന്നാലും അല്പം കൂടി നിരീക്ഷിച്ചാൽ ഇവർ ഏതൊരു പ്രശ്നത്തെയും സന്ദർഭത്തെയും വ്യക്തിയെയും വളരെ സൂക്ഷിച്ചും…
General
0