ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വൈകല്യമാണ് Bulimia Nervosa. ഒരിക്കൽ ഒരു 15 വയസ്സുകാരിയെ മാതാപിതാക്കൾ മനോരോഗ വിദഗ്ധൻെറഅടുത്ത് എത്തിക്കുന്നു. വായിൽ വിരലിട്ട് അസാധാരണമാംവിധം ഛർദ്ദിച്ചു കൊണ്ടിരിക്കുന്ന പ്രവണത കുട്ടി കാണിച്ചിരുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ കാണപ്പെടുന്ന ഈ പെരുമാറ്റം മാനസിക വിഷമം കൂടുതലായി അനുഭവപ്പെടുമ്പോഴാണ് ചെയ്യാറുള്ളത് എന്ന് അവൾ പറഞ്ഞു. താൻ പതിവായി അത്യാർത്തിയോടെ ഭക്ഷണം വാരി വിഴുങ്ങാറുണ്ടെന്നും അവ…