ഭക്ഷണം കഴിക്കുന്നതിലെ ഒരു വൈകല്യമാണിത്. യൗവനാരംഭത്തിൽ പ്രത്യേകിച്ചും യുവതികളിൽ കൂടുതലായി കാണപ്പെടുന്ന ഭക്ഷണം കഴിക്കുന്നതിലെ ഒരു വൈമുഖ്യ രോഗമാണിത്. തൻറെ ശരീരത്തിൻറെ പ്രതിച്ഛായയെ കുറിച്ച് മനസ്സിൽ രൂപപ്പെടുന്ന വികലമായ സങ്കല്പം രോഗനിർണയത്തിന് പരിഗണിക്കപ്പെടുന്നു. താൻ തടിച്ചു പോകുമോ എന്നുള്ള അസാധാരണമായ ഭീതി മൂലമാണ് ഈ രോഗമുണ്ടാകുന്നത് എന്ന് കണക്കാക്കുന്നു. സാധാരണ വേണ്ട ശരീരഭാരം നിലനിർത്തുവാൻ വിസമ്മതിക്കുകയും ഭാരം ഗണ്യമായി കുറയുന്ന വിധത്തിൽ ഭക്ഷണം…