Stress can be +/ –
സ്ട്രസ് എന്ന പദം കേൾക്കുമ്പോൾ ഒരു നെഗറ്റീവ് പരിവേഷമാണ് പൊതുവേ നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. പക്ഷേ എല്ലായ്പ്പോഴും അത് അങ്ങനെ ആവണം എന്നില്ല. കാരണം നമ്മുടെ കഴിവുകൾ ഉദ്ദീപിപ്പിക്കാൻ സ്ട്രെസ്സ് അനിവാര്യമാണ്. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ തുടരുകയാണെങ്കിൽ അത് ശരീരത്തിൽ ധാരാളം കോട്ടങ്ങൾ ഉണ്ടാക്കുന്നു. ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് സ്ട്രസ്സ് പോസിറ്റീവും നെഗറ്റീവും ആയി ഭവിക്കാം എന്നതാണ്.
Eustress എന്നാണ് പോസിറ്റീവ് സ്ട്രെസ്സ് അറിയപ്പെടുന്നത്. പോസിറ്റീവ് സ്ട്രെസ്സ് ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ചില സാഹചര്യങ്ങൾ താഴെ പറയാം.
* ജോലിയിൽ പ്രമോഷൻ ലഭിക്കുമ്പോൾ.
* പുതിയ വാഹനം വാങ്ങുമ്പോൾ.
* കുഞ്ഞു പിറക്കുമ്പോൾ.
* ഭാഗ്യക്കുറി അടിക്കുമ്പോൾ.
* ഉല്ലാസയാത്ര യുടെ വേളയിൽ.
* പുതിയ വിനോദോപാധികൾ പഠിക്കുമ്പോൾ…
Distress എന്നാണ് നെഗറ്റീവ് സ്ട്രെസ്സ് അറിയപ്പെടുന്നത്. പലപ്പോഴും നാം സ്ട്രസ്സ് കൊണ്ട് അർത്ഥമാക്കുന്നത് Distress നെ ആണ്. നെഗറ്റീവ് സ്ട്രെസ്സിന് കാരണമായി നിരവധി സാഹചര്യങ്ങൾ നിത്യജീവിതത്തിൽ കടന്നു വരാറുണ്ട്.
* പരീക്ഷയിലെ തോൽവി.
* ഉറ്റവരുടെ വേർപാട്.
* കടബാധ്യത.
* അസുഖങ്ങളും അപകടങ്ങളും.
* വ്യക്തിബന്ധങ്ങളിലെ തകരാറുകൾ.
* നിയമ പ്രശ്നങ്ങൾ.
* വിവാഹമോചനവും അനുബന്ധ കാര്യങ്ങളും…
ചുരുക്കത്തിൽ സ്ട്രസ്സ് ഏത് തന്നെ ആയാലും അത് അഭിമുഖീകരിക്കുന്ന വേളയിൽ നമ്മുടെ ശരീരത്തിൽ ഒട്ടനവധി ജൈവ പരവും രാസ പരവുമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. നിത്യജീവിതത്തിൽ ഗ്രന്ഥികളുടെയും ഹോർമോണുകളുടെയും പ്രവർത്തനങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ സ്ട്രെസ്സിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ഉള്ള അറിവ് നമുക്ക് നിത്യജീവിതത്തിൽ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.