ലോക മാനസികാരോഗ്യ ദിനം

🌿 ലോക മാനസികാരോഗ്യ ദിനം ആത്മപരിപാലനത്തിനും മാനസികസൗഖ്യത്തിനും പ്രാധാന്യം നൽകാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. മനസ്സ് തുറക്കുക, സംഭാഷണങ്ങൾ ആരംഭിക്കുക, പരസ്പരം പിന്തുണച്ച് നല്ല മാനസികാരോഗ്യത്തിലേക്കുള്ള യാത്രയിൽ കൈകോര്‍ക്കുക. 💚

അപ്പോൾ മൂഡ് ശരിയാക്കേണ്ടേ?

നിസ്സാരമായി നാം പറയുമെങ്കിലും “മൂഡ്”എന്നാൽ ഒരു വ്യക്തിയുടെ നീണ്ടുനിൽക്കുന്നതും സ്ഥായിയായതുമായ വൈകാരിക അവസ്ഥയാണ്. അതിന് നമ്മുടെ ജീവിതത്തിൻറെ നാനാ മേഖലകളിലും പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും. വിശദമായി പറഞ്ഞാൽ മൂഡിലെ വ്യതിയാനം വ്യക്തിയുടെ ക്രിയശേഷി, ബുദ്ധിപരമായ കഴിവുകൾ, സംസാരം, വിശപ്പ്, ഉറക്കം, ലൈംഗികത തുടങ്ങി എല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന നിസ്സാരമായ “മൂഡ് ഓഫ്“ കൾക്കും അപ്പുറം പ്രാധാന്യമുള്ള ഒന്ന്…

നമുക്ക് മാറ്റാം… ഈ ഒരു സമീപനം

ആധുനിക കാലഘട്ടത്തിൽ വൈദ്യശാസ്ത്രത്തിന് മുന്നിൽ മാനസികരോഗങ്ങൾ ഒരു കീറാമുട്ടി അല്ല. എന്നിരുന്നാലും പല കാരണങ്ങൾ കൊണ്ടും ശാസ്ത്രീയ ചികിത്സക്ക് പുറംതിരിഞ്ഞ് നിൽക്കുമ്പോൾ ആണ് അതൊരു കീറാമുട്ടി ആയി മാറുന്നത്. അപ്പോൾ തീർച്ചയായും രോഗങ്ങൾ അല്ല പ്രശ്നം മറിച്ച് രോഗങ്ങളോടുള്ള സമൂഹത്തിൻറെ സമീപനമാണ് മാറേണ്ടതും മാറ്റേണ്ടതും.

മാനസിക രോഗകാരണങ്ങൾ

ശാരീരിക രോഗങ്ങളെപ്പോലെ തന്നെ മാനസിക രോഗങ്ങളും ലഘുവായതും സങ്കീർണമായതും ഉണ്ട്. അതുപോലെതന്നെ അവയ്ക്ക് വ്യക്തമായ ജൈവപരവും മന:ശാസ്ത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുമുണ്ട്. ശാസ്ത്രീയമായ ചികിത്സ അവലംബിക്കുമ്പോൾ അവക്ക് കൃത്യമായ പ്രതിവിധിയും ഉണ്ട്.

നമുക്ക് മാനസിക ആരോഗ്യവും സന്തോഷവും വേണ്ടേ?

ലോകാരോഗ്യ സംഘടനയുടെ (W.H.O)നിർവചനം അനുസരിച്ച് ആരോഗ്യം എന്നാൽ കേവലം രോഗങ്ങളുടെ അഭാവം മാത്രമല്ല ;മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥത അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. ഈ ഒരു വീക്ഷണത്തിൽ മാനസികാരോഗ്യം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കാം. കാരണം മാനസികമായ സ്വസ്ഥതയും കൂടി അനുഭവിക്കുമ്പോൾ മാത്രമാണ് ഒരു വ്യക്തി പൂർണ്ണ ആരോഗ്യവാൻ ആകുന്നത്.

പാനിക് അറ്റാക്ക്

അമിതമായ ഉത്കണ്ഡ മൂലം ഉണ്ടാവുന്നതും എന്നാൽ ഹാർട്ടറ്റാക്ക് ആണോ എന്ന് തെറ്റിദ്ധരിച്ച് പോവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് പാനിക് അറ്റാക്ക്. കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ് ,വിയർപ്പ് ,വിറയൽ ,ശ്വാസം കിട്ടുന്നില്ല എന്നതോന്നൽ, ഉടൻ മരിച്ചുപോകുമെന്ന് പേടി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ അൽപനേരത്തേക്ക് ഈ ഒരു അവസ്ഥയിൽ പാനിക്അറ്റാക്ക് അനുഭവിക്കുന്ന വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നു. ശാസ്ത്രീയ ചികിത്സയിലൂടെ പൂർണ്ണമായും മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നാണിത്.

ഡെല്യൂഷൻ ഓഫ് ഇൻഫിദെലിറ്റി (ചാരിത്ര്യ സംശയ രോഗം)

സംശയങ്ങൾ എല്ലാം രോഗാവസ്ഥയല്ല. എന്നാൽ നിത്യജീവിതത്തിലെ സംഭവ്യ മായ ചില കാര്യങ്ങളോട് അനുബന്ധിച്ചമി ഥയാധാരണകളെയാണ് സംശയരോഗമായി കണക്കാക്കുന്നത്. ഇതിൽപ്പെട്ട പ്രധാനപ്പെട്ട ഒരു ഇനമാണ് ജീവിതപങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയം.