“സ്വഭാവദൂഷ്യം“ ഒരു രോഗമാണോ ഡോക്ടർ??

ചില കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഒരുരോഗാവസ്ഥയാണ് പെരുമാറ്റദൂഷ്യം(Conduct Disorder). സ്വഭാവ ദൂഷ്യ രോഗത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് സ്വഭാവം എന്നാൽ എന്ത് എന്ന് പരിശോധിക്കാം. തൻറെ പ്രായത്തിലുള്ള ഒരു സംഘത്തിന് ഉള്ളിൽ ഒരു വ്യക്തിയുടെ സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളെയും പെരുമാറ്റ രീതികളെയും ആണ്സ്വഭാവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ സമൂഹത്തിലെ നിയമസംഹിതകൾ ക്ക് നിരക്കാത്തതായി തുടർച്ചയായി കണ്ടുവരുന്ന…

ഡിപ്രഷൻ അഥവാ വിഷാദരോഗം

കേവലം വൈകാരികമായ ഒരു അവസ്ഥ മാത്രമല്ല വിഷാദം; മാനസിക രോഗം കൂടി യാണ്. വിഷാദ രോഗലക്ഷണങ്ങൾ കാലേക്കൂട്ടി തന്നെ രോഗി പ്രകടിപ്പിക്കും. അത് കൃത്യസമയത്ത് മനസ്സിലാക്കി ഡോക്ടറുടെ അടുത്ത് എത്തി ചികിത്സ തുടങ്ങിയാൽ ഈ രോഗം പൂർണമായും ഭേദമാകും; രോഗി രക്ഷപ്പെടുകയും ചെയ്യും. ശാസ്ത്രീയമായ ചികിത്സയിലൂടെ പൂർണമായും മാറ്റിയെടുക്കാവുന്നതാണ് വിഷാദ രോഗമെന്നിരിക്കെ, അറിവില്ലായ്മയും അശ്രദ്ധയും കൊണ്ട് ചികിത്സയിൽ അലംഭാവം കാട്ടിയാൽ അത് രോഗിയുടെ…

നമുക്ക് മാനസിക ആരോഗ്യവും സന്തോഷവും വേണ്ടേ?

ലോകാരോഗ്യ സംഘടനയുടെ (W.H.O)നിർവചനം അനുസരിച്ച് ആരോഗ്യം എന്നാൽ കേവലം രോഗങ്ങളുടെ അഭാവം മാത്രമല്ല ;മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥത അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. ഈ ഒരു വീക്ഷണത്തിൽ മാനസികാരോഗ്യം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കാം. കാരണം മാനസികമായ സ്വസ്ഥതയും കൂടി അനുഭവിക്കുമ്പോൾ മാത്രമാണ് ഒരു വ്യക്തി പൂർണ്ണ ആരോഗ്യവാൻ ആകുന്നത്.

അമിത വൃത്തി അസുഖമോ?

ഓ.സി. ഡി.(Obsessive Compulsive Disorder) എന്ന് വിളിക്കുന്ന ഈ അവസ്ഥയിൽ വ്യക്തിക്ക് ഒരേ തരത്തിലുള്ള ചിന്തകൾ ക്രമാതീതമായി ഉണ്ടാവുകയും പ്രത്യേകതരം ചില പ്രവർത്തികൾ നിർബന്ധപൂർവ്വം പാലിക്കേണ്ടത് ആയി വരികയും ചെയ്യുന്നു. ഉദാഹരണമായി വ്യക്തിക്ക് ചുറ്റുപാടിൽ നിന്നും പൊടി ,ചെളി ,രോഗാണുക്കൾ എന്നിവ ശരീരത്തിൽ ആയോ എന്ന് തോന്നുകയും ഇതു ദുരീകരിക്കുന്നതിനു വേണ്ടി ആവർത്തിച്ചു കുളിക്കുകയോ കൈകാലുകൾ കഴുകുകയോ ചെയ്യുന്നു. ഒരു ജോലി ഭംഗിയായി…

പാനിക് അറ്റാക്ക്

അമിതമായ ഉത്കണ്ഡ മൂലം ഉണ്ടാവുന്നതും എന്നാൽ ഹാർട്ടറ്റാക്ക് ആണോ എന്ന് തെറ്റിദ്ധരിച്ച് പോവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് പാനിക് അറ്റാക്ക്. കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ് ,വിയർപ്പ് ,വിറയൽ ,ശ്വാസം കിട്ടുന്നില്ല എന്നതോന്നൽ, ഉടൻ മരിച്ചുപോകുമെന്ന് പേടി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ അൽപനേരത്തേക്ക് ഈ ഒരു അവസ്ഥയിൽ പാനിക്അറ്റാക്ക് അനുഭവിക്കുന്ന വ്യക്തി അഭിമുഖീകരിക്കേണ്ടി വരുന്നു. ശാസ്ത്രീയ ചികിത്സയിലൂടെ പൂർണ്ണമായും മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നാണിത്.

ശ്രദ്ധക്കുറവിന് കൊടുക്കാം അല്പം ശ്രദ്ധ

നമ്മുടെ വളർച്ചയിലെ നിർണായക കാലഘട്ടം ആണല്ലോ കുട്ടിക്കാലം. കുട്ടികളിൽ കാണപ്പെടുന്ന മാനസിക പ്രശ്നങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് എ .ഡി .എച്ച് .ഡി.ശ്രദ്ധക്കുറവ് ,അമിത പിരുപിരിപ്പ്( അടങ്ങി ഇരിക്കായ്മ), എടുത്തുചാട്ടം എന്നിവയാണ് എ.ഡി. എച്ച് .ഡി (Attention Deficit Hyperactivity Disorder)എന്ന് വിളിക്കുന്ന ഈ വൈകല്യത്തിന്റെ മുഖ്യ ലക്ഷണങ്ങൾ. കുട്ടികളിലെ പല പഠന-പെരുമാറ്റ പ്രശ്നങ്ങളും വിലയിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഈ ഒരു വൈകല്യത്തിന്റെ…

ഡെല്യൂഷൻ ഓഫ് ഇൻഫിദെലിറ്റി (ചാരിത്ര്യ സംശയ രോഗം)

സംശയങ്ങൾ എല്ലാം രോഗാവസ്ഥയല്ല. എന്നാൽ നിത്യജീവിതത്തിലെ സംഭവ്യ മായ ചില കാര്യങ്ങളോട് അനുബന്ധിച്ചമി ഥയാധാരണകളെയാണ് സംശയരോഗമായി കണക്കാക്കുന്നത്. ഇതിൽപ്പെട്ട പ്രധാനപ്പെട്ട ഒരു ഇനമാണ് ജീവിതപങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയം.

പാനിക് അറ്റാക്ക് ഹാർട്ട് അറ്റാക്കോ?

25 വയസുള്ള അവിവാഹിതനായ വിഷ്ണു ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ മറ്റു ടെന്ഷനുകളോ ഇല്ലാത്ത വിഷ്ണുവിന് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ശക്തമായ നെഞ്ചിടിപ്പും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. ഇപ്പോൾ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം വിഷ്ണു ഉടൻ തന്നെ ബസിൽ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ചു…

സംശയം രോഗമാകുമ്പോൾ

സംശയങ്ങൾ എല്ലാം രോഗാവസ്ഥയല്ല. എന്നാൽ നിത്യജീവിതത്തിലെ സമ്പവ്യമായ കാര്യങ്ങളോട് അനുബന്ധിച്ചചില മിഥ്യാധാരണകളെയാണ് സംശയരോഗമായി പരിഗണിക്കുന്നത്. ജീവിതപങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയം, മറ്റുള്ളവർ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന തോന്നൽ, തനിക്ക് ഗുരുതരമായ എന്തോ രോഗം ഉണ്ട് എന്ന് തോന്നൽ, തനിക്ക് പ്രത്യേക കഴിവും സിദ്ധിയും ഉണ്ടെന്നഅടിയുറച്ച വിശ്വാസം തുടങ്ങിയ പലവിധത്തിലുള്ള അവസ്ഥകളും ഈ രോഗത്തിൽ കാണപ്പെടാറുണ്ട്. സംശയത്തിന്റെ ഭാഗം മാറ്റിനിർത്തിയാൽ ദൈനംദിന ജീവിതത്തിൽ…