ഇങ്ങോട്ട് ഒന്നും പറയേണ്ട, അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി….

ചില രക്ഷിതാക്കൾ ഇങ്ങനെയാണ്. കുട്ടികൾക്ക് യാതൊരു സ്വാതന്ത്ര്യവും നൽകാതെ തങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചാൽ മതിയെന്ന കാഴ്ചപ്പാടോടുകൂടി ആണ് അവർ മുന്നോട്ടു പോകുന്നത്. കുട്ടികൾ പറയുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ ഇവർ മുഖവിലക്കെടുക്കുന്നില്ല. ഏകാധിപത്യ രക്ഷാകർതൃത്വം (Authoritarian Parenting) എന്നാണ് ഇത് അറിയപ്പെടുന്നത്. രക്ഷിതാക്കളുടെ അനുഭവസമ്പത്തിൽ അധിഷ്ഠിതമായ വ്യക്തമായ നിർദ്ദേശങ്ങൾ കിട്ടുന്നതിനാൽ കുട്ടികൾക്ക് കാര്യങ്ങൾ ചെയ്യാനുള്ള ദിശാബോധം കിട്ടും എന്നതാണ് ഈ…

അമിതമായാൽ അമൃതും…..

നമുക്കു ചുറ്റും കണ്ണോടിച്ചാൽ കാണുവാൻ കഴിയുന്ന ഒരു കാര്യമാണ് ചില രക്ഷിതാക്കൾ കുട്ടികളുടെ മനസ്സ് ഒട്ടും വേദനിക്കരുത് എന്നു കരുതി കൊണ്ടാണ് അവരെ വളർത്തുന്നത്. ചിലരാവട്ടെ കുട്ടികളുടെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല എന്ന നിർബന്ധബുദ്ധി കാണിക്കാറുണ്ട്. ഇത്തരത്തിൽ കുട്ടികൾക്ക് അമിതമായ വൈകാരിക സംരക്ഷണം നൽകുന്ന രീതിയെ ബന്ധാത്മക രക്ഷാകർതൃത്വം (Attachment parenting) എന്നാണ് വിളിക്കുന്നത്. ഈ രീതിയിൽ വളരുന്ന കുട്ടികൾക്ക് രക്ഷിതാക്കളോട്…

പ്രതിരോധം അല്ലേ പ്രതിവിധിയെക്കാൾ ഭേദം…

നമ്മളൊക്കെ കുട്ടികളിലെ പല പെരുമാറ്റ പ്രശ്നങ്ങളെക്കുറിച്ചും ആകുലപ്പെട്ടു നെട്ടോട്ടമോടുമ്പോൾ ചിന്തിക്കേണ്ട ചില വസ്തുതകളുണ്ട്. എങ്ങനെ വേണം നാം കുട്ടികളെ വളർത്താൻ? എന്തൊക്കെ കാര്യങ്ങളാണ് ഈ വിഷയത്തിൽ നാം ശ്രദ്ധിക്കേണ്ടത്? കുട്ടികളും രക്ഷിതാക്കളും തമ്മിൽ സാരമായ അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും സാർവ്വത്രികമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ചോദ്യങ്ങളാണ് ഇവയൊക്കെ. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ജോലി ഏതാണ് എന്ന് ചോദിച്ചാൽ മിക്കവാറും രക്ഷിതാക്കൾ പറയും…

നമ്മുടെ മനസ്സിന് ആരോഗ്യം ഉണ്ടോ??

ലോക ആരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച് ആരോഗ്യം എന്നാൽ കേവലം രോഗങ്ങളുടെ അഭാവം മാത്രമല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥത അനുഭവിക്കുന്ന അവസ്ഥയാണ്. ഈ ഒരു വീക്ഷണത്തിൽ മാനസികാരോഗ്യം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കാം. കാരണം മാനസികമായ സ്വസ്ഥതയും കൂടി അനുഭവിക്കുമ്പോൾ മാത്രമാണ് ഒരു വ്യക്തി പൂർണ്ണ ആരോഗ്യവാൻ ആകുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് വിചാരവികാരങ്ങൾ സന്തുലനം ചെയ്യാൻ സാധിക്കുന്ന വ്യക്തികൾക്ക്…

അപ്പോൾ മൂഡ് ശരിയാക്കേണ്ടേ?

നിസ്സാരമായി നാം പറയുമെങ്കിലും “മൂഡ്”എന്നാൽ ഒരു വ്യക്തിയുടെ നീണ്ടുനിൽക്കുന്നതും സ്ഥായിയായതുമായ വൈകാരിക അവസ്ഥയാണ്. അതിന് നമ്മുടെ ജീവിതത്തിൻറെ നാനാ മേഖലകളിലും പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും. വിശദമായി പറഞ്ഞാൽ മൂഡിലെ വ്യതിയാനം വ്യക്തിയുടെ ക്രിയശേഷി, ബുദ്ധിപരമായ കഴിവുകൾ, സംസാരം, വിശപ്പ്, ഉറക്കം, ലൈംഗികത തുടങ്ങി എല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന നിസ്സാരമായ “മൂഡ് ഓഫ്“ കൾക്കും അപ്പുറം പ്രാധാന്യമുള്ള ഒന്ന്…

ലഹരിയും അനുബന്ധ മാനസിക പ്രശ്നങ്ങളും…

മറ്റു മാനസിക രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മാനസികാവസ്ഥയാണ് ലഹരി ഉപയോഗവും അനുബന്ധ മാനസികപ്രശ്നങ്ങളും എന്ന് നിസ്സംശയം പറയാം. അപകടങ്ങളിൽ ആയാലും അക്രമങ്ങളിൽ ആയാലും മറ്റു കുറ്റകൃത്യങ്ങളിൽ ആയാലും ലഹരിയുടെ സാന്നിധ്യം ഇന്ന് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.കേവലം ഒരു പെരുമാറ്റദൂഷ്യം ആയി മാത്രം നാം ലഹരി ഉപയോഗത്തെ എഴുതിത്തള്ളരുത്. കാരണം അത് ലക്ഷണമൊത്ത ഒരു മാനസിക രോഗം തന്നെയാണ്….

നമുക്ക് മാറ്റാം… ഈ ഒരു സമീപനം

ആധുനിക കാലഘട്ടത്തിൽ വൈദ്യശാസ്ത്രത്തിന് മുന്നിൽ മാനസികരോഗങ്ങൾ ഒരു കീറാമുട്ടി അല്ല. എന്നിരുന്നാലും പല കാരണങ്ങൾ കൊണ്ടും ശാസ്ത്രീയ ചികിത്സക്ക് പുറംതിരിഞ്ഞ് നിൽക്കുമ്പോൾ ആണ് അതൊരു കീറാമുട്ടി ആയി മാറുന്നത്. അപ്പോൾ തീർച്ചയായും രോഗങ്ങൾ അല്ല പ്രശ്നം മറിച്ച് രോഗങ്ങളോടുള്ള സമൂഹത്തിൻറെ സമീപനമാണ് മാറേണ്ടതും മാറ്റേണ്ടതും.

കരുതൽ അല്പം കുറഞ്ഞു പോയോ???

വിവിധ ശാരീരിക രോഗങ്ങൾ ഉള്ളതുപോലെ തന്നെ വിവിധ മാനസിക രോഗങ്ങളും ഉണ്ട്. സ്കീസോഫ്രീനിയ, ബൈപോളാർ അഫക്ടീവ് ഡിസോർഡർ, ഡിപ്രഷൻ, മദ്യപാനരോഗം എന്നിവ അതിൽ ചിലതു മാത്രമാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 3% മുതൽ 5% വരെ ആളുകൾക്ക് ഗുരുതര മാനസികരോഗങ്ങൾ ഉണ്ട് എന്നാണ്. അതേസമയം ലഘുവായ മാനസികരോഗങ്ങൾ 25% മുതൽ 30 % വരെ ആളുകൾക്ക് ഉണ്ട്. ഇതിൽ ചികിത്സ ലഭിക്കുന്നത് 30% മുതൽ…

മാനസിക രോഗകാരണങ്ങൾ

ശാരീരിക രോഗങ്ങളെപ്പോലെ തന്നെ മാനസിക രോഗങ്ങളും ലഘുവായതും സങ്കീർണമായതും ഉണ്ട്. അതുപോലെതന്നെ അവയ്ക്ക് വ്യക്തമായ ജൈവപരവും മന:ശാസ്ത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുമുണ്ട്. ശാസ്ത്രീയമായ ചികിത്സ അവലംബിക്കുമ്പോൾ അവക്ക് കൃത്യമായ പ്രതിവിധിയും ഉണ്ട്.

അന്ധവിശ്വാസം അന്തകൻ ആയേക്കാം….

ഗുരുതരമായ മാനസിക രോഗങ്ങളെ പോലും എന്തെങ്കിലും കാരണങ്ങളും ആയി ബന്ധപ്പെടുത്തി ലഘൂകരിച്ച് കാണാനാണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മാനസിക അസുഖങ്ങൾക്ക് തലച്ചോറു മായുള്ള ബന്ധം മനസ്സിലാക്കാനും അത് ഉൾക്കൊള്ളാനും പലരും തയ്യാറാകുന്നില്ല. അന്ധവിശ്വാസങ്ങൾ അത്തരം പ്രവണതകളെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു. പിശാചുബാധ യാണെന്നും ,എന്തോ കണ്ടു പേടിച്ച താണെന്നും ,കൂടോത്രം ഏറ്റത് ആണെന്നും ഒക്കെഉള്ള അഭിപ്രായ പ്രകടനങ്ങൾ രോഗിയുമായി വരുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്…