പരീക്ഷ —അധ്യാപകരുടെ പങ്ക് …

പരീക്ഷ കേവലം വിദ്യാർഥികളുടെ പഠനനിലവാരം മാത്രം അളക്കുന്ന അളവുകോൽ അല്ല. മറിച്ച് അദ്ധ്യാപകൻെറനൈപുണ്യവും പ്രാവീണ്യവും കൂടി അളക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിക്ക് മാർക്ക് കുറയുമ്പോൾ ഉത്തരവാദിത്വബോധമുള്ള അധ്യാപകൻ അതിൽ തനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരസ്യ വിമർശനം അരുത്. മാർക്ക് കുറഞ്ഞ കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് അധിക്ഷേപിക്കാതെ സ്വകാര്യമായി വിളിച്ചു പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് കുട്ടിക്ക് അധ്യാപകരോടുള്ള ആദരവും ബഹുമാനവും കൂട്ടുന്നതിനും…

പരീക്ഷ —മാതാപിതാക്കളുടെ പങ്ക്….

പരീക്ഷയെ നേരിടാൻ പഠിക്കുന്നത് കുട്ടികളാണെങ്കിലും രക്ഷിതാക്കൾക്കും അനുകൂല സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്ക് നിർവഹിക്കാനുണ്ട്. ആത്മവിശ്വാസം നൽകുക. കുട്ടികളെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് കഴിവു കുറച്ചു സംസാരിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാവുന്നു. അതുപോലെ മറ്റു കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കേണ്ട സാഹചര്യങ്ങളിൽ ഒട്ടും പിശുക്ക് കാണിക്കുകയും അരുത്. വൈകാരിക പിന്തുണ നൽകുക. മാതാപിതാക്കളുടെ മാനസികമായ സ്വാന്തനം…

പരീക്ഷ —വിദ്യാർത്ഥികളുടെ പങ്ക്…

ആത്മാർത്ഥമായ താൽപര്യം. ഈ താൽപര്യം കുട്ടിയെ ഓരോ ദിവസവും ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ അന്നന്നു തന്നെ വീട്ടിൽ വന്ന് പഠിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ പരീക്ഷയോട് അടുക്കുന്ന ആഴ്ചകളിൽ ടിവി, പത്രം, മാഗസിൻ, വിനോദം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്ന സമയം സാധാരണയേക്കാൾ നേർപകുതി മാത്രമാക്കാനും ശ്രദ്ധിക്കണം. പഠനമുറിയുടെ ക്രമീകരണം. പഠനമുറി തെരഞ്ഞെടുക്കേണ്ടത് നല്ല വായുവും വെളിച്ചവും ഉള്ള ശബ്ദ ശല്യം ഇല്ലാത്ത സ്ഥലത്തായിരിക്കണം. അതേസമയം രക്ഷിതാക്കളുടെ…

മൂവരും ഒത്തുപിടിച്ചാൽ പേടിക്കാതെ പരീക്ഷ എഴുതാം….

ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ കാലയളവ് കഴിഞ്ഞാലും പരീക്ഷകൾ അവസാനിക്കുന്നില്ല. മത്സരാധിഷ്ഠിത സമകാലിക സമൂഹത്തിൽ ജോലി ലഭിക്കണമെങ്കിലും ഉദ്യോഗ കയറ്റം കിട്ടണമെങ്കിലും പരീക്ഷകളെ നേരിടേണ്ടതുണ്ട്. സർക്കാർ മേഖലകളിൽ ആണെങ്കിൽ പി .എസ് .സി, യു .പി .എസ് .സി പരീക്ഷകളും സ്വകാര്യ മേഖലകളിൽ തനതായ പരീക്ഷകളും ഒരു സാധാരണ വ്യക്തിക്ക് ബാലികേറാമലയായി മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് പരീക്ഷകളെ നേരിടാതെ ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയുകയില്ല…

ദാ മനസ്സ് ഇവിടെയാണ്..

മാനസിക രോഗം എന്നു പറയുമ്പോൾ സ്വാഭാവികമായും മനസ്സിനെ സംബന്ധിക്കുന്ന അല്ലെങ്കിൽ ബാധിക്കുന്ന രോഗം എന്നാണ് പൊതുവേ ചിന്തിക്കുക. അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യം മനസ്സ് എവിടെയാണ് നിലകൊള്ളുന്നത് എന്നതായിരിക്കും. സങ്കീർണ്ണമായ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഒറ്റവാക്കിൽ പ്രതിപാദിക്കാൻ ആവില്ല. അതുകൊണ്ടുതന്നെ ഹൃദ്രോഗത്തെ പറ്റിയോ ശ്വാസകോശ രോഗത്തെ പറ്റിയോ ഉള്ള വിശദീകരണം പോലെ ഈ വിഷയത്തിൽ അല്പം ക്ലേശകരമാണ്. എങ്കിലും മനുഷ്യൻറെ വിചാര…

“എന്നെ വളർത്തിയത് പോലെ ഞാനും വളർത്തും” Instinctive parenting (ചോദനാത്മക രക്ഷാകർതൃത്വം)

‘മാതാപിതാക്കൾ എന്നെ നന്നായി അടിച്ചാണ് വളർത്തിയത്; അതുകൊണ്ട് ഞാൻ നന്നായി’ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി സ്വന്തം കുട്ടികളെയും അതേപോലെ അടിച്ചു നന്നാക്കാൻ ശ്രമിച്ചെന്നിരിക്കും. ഇത്തരത്തിൽ നമ്മെ നമ്മുടെ രക്ഷിതാക്കൾ വളർത്തിയ അതെ രീതിയിൽ നമ്മുടെ കുട്ടികളെ വളർത്താൻ ശ്രമിക്കുന്ന രീതിയെ ചോദനാത്മക രക്ഷാകർതൃത്വം (Instinctive Parenting) എന്നു വിളിക്കുന്നു. ഈ രീതിക്ക് ചില ഗുണങ്ങളുണ്ട്. കാരണം പരമ്പരാഗതമായ മൂല്യങ്ങളും ജീവിതരീതികളും ഒക്കെ…

ആത്മാനുരാഗ രക്ഷാകർതൃത്വം (Narcissistic Parenting)

അത്യപൂർവ്വം വീടുകളിൽ എങ്കിലും അവനവനോട് മാത്രം സ്നേഹമുള്ള ചില  അച്ഛനമ്മമാർ ഉണ്ടായേക്കും. മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയാനോ, അതിന് വില കൽപ്പിക്കാനോ ഇവർക്കു കഴിയാറില്ല. സ്വന്തം കഴിവിലോ സൗന്ദര്യത്തിലോ ബുദ്ധിശക്തിയിലോ പരിധിവിട്ട് അഭിമാനിക്കുന്ന ഇവർക്ക് മറ്റുള്ളവരെല്ലാം തന്നെ ആരാധിക്കണം എന്നും അംഗീകരിക്കണമെന്നും നിർബന്ധം ഉണ്ടാകും. തൻറെ കുട്ടികൾ തന്നെ ആരാധിച്ച് തൻറെ നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കഴിയണം എന്ന ചിന്തയാകും ഇവർക്കുള്ളത്. തൻറെ സ്തുതിപാടകർ ആയി…

യു ആർ നോട്ട് ഫിറ്റ് ഫോർ ദിസ് ജോബ്…

ഏതൊരു ജോലിയും ഏറ്റെടുക്കുമ്പോൾ അത് ഭംഗിയായി നിർവഹിക്കാനും സാധിക്കണം. വിഷയം രക്ഷാകർതൃത്വം തന്നെയാണ്. ചില വീടുകളിൽ എങ്കിലും രക്ഷാകർത്താക്കളും കുട്ടികളും തമ്മിൽ കാര്യമായ ആശയവിനിമയം ഒന്നും ഉണ്ടാകാറില്ല. രക്ഷിതാക്കൾ അവരുടെ വഴിക്കും കുട്ടികൾ തന്നിഷ്ടപ്രകാരവും മുന്നോട്ടു പോകുന്ന ഈ വളർത്തു രീതിയെയാണ് അവഗണനാത്‌മക രക്ഷാകർതൃത്വം (Neglected Parenting) എന്നു പറയുന്നത്.  മദ്യപാൻമാരായ അച്ഛൻമാർ, ദുർന്നടപ്പുകാരായ അമ്മമാർ, അച്ഛനും അമ്മയും തമ്മിൽ പൊരുത്തക്കേട് തുടങ്ങിയവ…

അമിത ലാളന അത്യാപത്ത്!!

നമ്മുടെ ചുറ്റിലും സാധാരണയായി കാണപ്പെടുന്നതാണ് ചില രക്ഷിതാക്കൾ കുട്ടികൾക്ക് അമിതമായ സ്വാതന്ത്ര്യവും ലാളനയും നൽകുന്നത്. കുട്ടികൾ പറയുന്നത് എന്തും സാധിച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. ഇതിനെ നമുക്ക് അമിത ലാളന രക്ഷാകർതൃത്വം (Indulgent/Permissive Parenting) എന്നു വിളിക്കാം. ചെറുപ്രായം തൊട്ടേ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകുന്ന രീതി ഇതിൽ സാധാരണമാണ്. ഇവിടെ അമിതമായ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നതെല്ലാം ഉടനടി നടക്കുന്ന രീതിയുമാണ്…