എല്ലാ ഓർമ്മക്കുറവും ഡിമെൻഷ്യ ആണോ?
സാധാരണയായി വ്യക്തികൾക്കു പ്രായം കൂടുമ്പോൾ തലച്ചോറിൻ്റെ പ്രവർത്തനക്ഷമത കുറയുകയും ഓർമ്മ തകരാറുകൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ പ്രായമാകുന്ന എല്ലാ ആളുകൾക്കും ഓർമ്മക്കുറവ് ഉണ്ടാകണമെന്നില്ല. പഴയതുപോലെ ഒന്നും ഓർക്കാൻ കഴിയുന്നില്ല എന്ന് പല വയോധികരും പറയാറുണ്ട്. അത് ഒരു രോഗാവസ്ഥ ആയിക്കൊള്ളണമെന്നില്ല. കാരണം ഇവർക്ക് ഓർമ്മക്കുറവ് കൂടിക്കൂടി വരികയോ ഡിമെൻഷ്യ യുടെ മറ്റു ലക്ഷണങ്ങൾ കാണുകയോ ചെയ്യുന്നില്ല. ഡിമെൻഷ്യ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. *…
ഡിമെൻഷ്യ (മേധാക്ഷയം / മറവിരോഗം)
വാർദ്ധക്യ സംബന്ധമായ രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനമാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. മനുഷ്യ മനസ്സിൻറെ ജീവശാസ്ത്രപരമായ അടിസ്ഥാനം മസ്തിഷ്കമാണ്. സ്ഥലകാലബോധം, ഓർമ്മശക്തി, ബുദ്ധിശക്തി, ഭാഷ, ഇന്ദ്രിയ ഗ്രഹണം, യുക്തിപൂർവ്വം ചിന്തിക്കാനുള്ള കഴിവ്, വിവേചന ശക്തി തുടങ്ങിയവയൊക്കെ തലച്ചോറിൻറെ അടിസ്ഥാന ധർമ്മങ്ങൾ ആണ്. തലച്ചോറ് ക്രമേണ ചുരുങ്ങി വരുന്നതിൻ്റെ ഫലമായി ഈ കഴിവുകളെല്ലാം കുറേശ്ശെ കുറേശ്ശെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമൻഷ്യ. ഈ അവസ്ഥയിൽ ഉള്ള വ്യക്തിക്ക്…
അസൂയയും ഒരു രോഗമാണോ ഡോക്ടർ??
പത്തുവയസ്സുകാരി അനീഷ തൻറെ ആറു വയസ്സുള്ള അനിയത്തിയെ കൊല്ലുവാൻ ശ്രമിച്ചു എന്ന കാരണത്താൽ മാതാപിതാക്കൾ അവളെ മനഃശാസ്ത്രജ്ഞൻ്റെ അടുത്തെത്തിക്കുന്നു. കൂടുതൽ ആകർഷകത്വവും അനുസരണയും ബുദ്ധിശക്തിയും ഉള്ള ഇളയ മകളെ മാതാപിതാക്കൾ കൂടുതലായി ശ്രദ്ധിച്ചത് ആണ് അസൂയക്ക് കാരണമായിത്തീർന്നത് എന്ന് മനശാസ്ത്രപരമായ നിരീക്ഷണത്തിൽ കണ്ടുപിടിക്കുവാൻ സാധിച്ചു. Sibling Rivalry എന്ന ഒരു അവസ്ഥയാണിത്. ഇഷ്ടപ്പെടുന്ന വസ്തുവോ വ്യക്തിയെയോ അധികാരമോ ഉടമസ്ഥതയോ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുവാൻ…
ചെറുപ്രായത്തിൽ നൽകാം വലിയ ശ്രദ്ധ.
നമുക്കിടയിൽ പലരും ധരിച്ചു വച്ചിരിക്കുന്നത് കുട്ടികളിൽ പൊതുവേ മാനസിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറവാണ് എന്നതാണ്. എന്നാൽ ഈ ധാരണ തിരുത്തേണ്ടതാണ്. കാരണം ആകെ മാനസികരോഗങ്ങളുടെ 50 ശതമാനത്തിലും പ്രാരംഭ ലക്ഷണങ്ങൾ 14 വയസ്സിനു മുൻപ് തന്നെ പ്രകടിപ്പിച്ചു തുടങ്ങുമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഭൂരിപക്ഷം മാനസികാരോഗ്യ പ്രശ്നങ്ങളും വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. കുട്ടികളുടെ…
മരുന്നു വേണ്ട, കൗൺസിലിംഗ് മതി !
എല്ലാ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കൗൺസിലിംഗ് മതി എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ആളുകളും നമുക്കിടയിൽ ഉണ്ട്. താരതമ്യേന ലഘു മാനസികാരോഗ്യ പ്രശ്നങ്ങളിൽ മനശാസ്ത്ര ചികിത്സയിലൂടെ തന്നെ നമുക്ക് ഗണ്യമായ പുരോഗതി ലഭിക്കുന്നതാണ്. അതുപോലെ വേറെ ഒരു വലിയ വിഭാഗം അസുഖങ്ങളിൽ മരുന്നു ചികിത്സയോടൊപ്പം നിർണായകമായ പങ്ക് വഹിക്കാൻ മനഃശാസ്ത്ര ചികിത്സയ്ക്ക് സാധിക്കും. എന്നാൽ ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളിൽ മരുന്ന് ചികിത്സയെ മാറ്റിനിർത്തിക്കൊണ്ട് ഒരു…
അടിമത്തത്തിൽ നിന്ന് എങ്ങനെ മോചിപ്പിക്കാം?
ലഹരി വസ്തുക്കൾക്ക് അടിമയായ വ്യക്തികളെ കൃത്യമായ ചികിത്സയിലൂടെ അതിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും. മദ്യമോ ബ്രൗൺ ഷുഗറോ പോലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്ക് അത് നിർത്തുമ്പോൾ കഠിനമായ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുമെന്നതിനാൽ ഒരു സൈക്യാട്രിസ്റ്റിനെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വിഷ മുക്തി ചികിത്സ (Detoxification treatment) നൽകേണ്ടതുണ്ട്. ആശുപത്രിയിൽ കിടത്തി ഉള്ള 7 ദിവസം മുതൽ 10 ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ ചികിത്സയിലൂടെ…
എങ്ങനെയാണ് ഈ അടിമത്തം ഉണ്ടാകുന്നത്.??
ലഹരി അടിമത്തമാണെങ്കിലും സ്വഭാവ സംബന്ധമായ അടിമത്തം ആണെങ്കിലും അവ ഉണ്ടാവാൻ ചില കാരണങ്ങളുണ്ട്. തലച്ചോറിൽ മസ്തിഷ്ക കോശങ്ങൾക്ക് ഇടയിൽ ഡോപമിൻ എന്നൊരു രാസവസ്തു നിലനിൽക്കുന്നുണ്ട്. ഈ ഡോപ്പമിൻ ആണ് നമുക്ക് ഉത്സാഹവും ഉന്മേഷവും ആഹ്ലാദവും പകരുന്ന മസ്തിഷ്ക രാസവസ്തു. സാധാരണഗതിയിൽ വ്യായാമം ചെയ്യുക, സംഗീതം കേൾക്കുക, ചിത്രം വരയ്ക്കുക, സിനിമ കാണുക, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ ആരോഗ്യകരമായ പ്രവർത്തനങ്ങൾ വഴി ഡോപമിൻ…
ആധുനികകാലത്തെ രണ്ടുതരം അടിമത്തങ്ങൾ…
ഒന്നാമത്തേത് ലഹരി അടിമത്തവും രണ്ടാമത്തേത് സ്വഭാവ സംബന്ധമായ അടിമത്തവും ആണ്. ഒരു രാസവസ്തുവിനെ ഉപയോഗിക്കുകയും അത് മസ്തിഷ്കത്തിൽ വ്യതിയാനങ്ങൾ ഉണ്ടാക്കി അതുവഴി അതിനോട് അടിമത്തം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ലഹരി അടിമത്തം. പുകയില, മദ്യം, കഞ്ചാവ്, ബ്രൗൺഷുഗർ പോലുള്ളവ, ചിത്തഭ്രമജന്യ ഔഷധങ്ങൾ (Hallucinogens) എന്നു വിളിക്കുന്ന LSD, MDMA എന്നിവ, കൊക്കെയ്ൻ തുടങ്ങിയവയൊക്കെ ഇന്നത്തെ ചെറുപ്പക്കാരിൽ ഒരു വിഭാഗം സാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഇത്…