പുനരധിവാസവും (Rehabilitation) ഒരു ഔഷധം തന്നെ!
മനോരോഗ ചികിത്സയുടെ അവിഭാജ്യ ഘടകമാണ് രോഗികളുടെ പുനരധിവാസം. ഔഷധ ചികിത്സ രോഗലക്ഷണങ്ങളിൽ നിന്നും വ്യക്തിക്ക് മോചനം നൽകുമ്പോൾ പുനരധിവാസം വിള്ളൽ സംഭവിച്ചിട്ടുള്ള സാമൂഹ്യജീവിതത്തെ വിളക്കി ചേർക്കുന്നതിന് സഹായിക്കുന്നു. മാനസികരോഗങ്ങൾ പിടിപെടുമ്പോൾ ഒട്ടുമിക്ക വ്യക്തികളുടെയും വ്യക്തി ജീവിതത്തെയും, സാമൂഹ്യ ജീവിതത്തെയും, തൊഴിൽ മേഖലയെയും അത് പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ അനുദിനം സങ്കീർണ്ണമായി കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ അവർ ഒറ്റപ്പെടുന്നു. ചെറിയ പ്രായത്തിലേ മാനസികരോഗങ്ങൾ പിടിപെടുമ്പോൾ…
ഉന്മാദ-വിഷാദ രോഗത്തിൻറെ (Bipolar Affective Disorder)കാരണങ്ങൾ.
ശാരീരികവും ജനിതകപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങൾ ഈ അസുഖത്തിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ നാഡീകോശങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യുന്നതിന് സഹായിക്കുന്ന രാസ പദാർത്ഥങ്ങൾ ആയിട്ടുള്ള ഡോപമിൻ, സിറടോണിൻ, നോർഎപിനെഫ്രിൻ എന്നിവയുടെ അളവ് തലച്ചോറിൽ കുറയുമ്പോൾ വിഷാദരോഗവും കൂടിയാൽ ഉൻമാദരോഗവും ഉണ്ടാകുന്നു എന്ന് കാണാം. കൂടാതെ നമ്മുടെ ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പിറ്റ്വിറ്ററി, തൈറോയ്ഡ്, അഡ്രിനൽ എന്നീ അന്തർ സ്രാവഗ്രന്ഥികളുടെ…
എന്താണ് Mania … അഥവാ ഉന്മാദ രോഗം?
വിഷാദരോഗത്തിന് നേരെ എതിരായ അതിരുകവിഞ്ഞ സന്തോഷാവസ്ഥയെയാണ് ഉന്മാദരോഗം എന്നു പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസ് നൂറിൽപരം വർഷങ്ങൾക്കു മുമ്പ് തന്നെ വിഷാദം, ഉന്മാദം എന്നീ അവസ്ഥകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വിഷാദാവസ്ഥയും ഉന്മാദാവസ്ഥയും മാറിമാറി ഒരാൾക്ക് തന്നെ വന്നേക്കാം. ഈ അവസ്ഥയെയാണ് മാനിക് ഡിപ്രസ്സിവ് സൈക്കോസിസ് (Manic Depressive Psychosis) അഥവാ ബൈപോളാർ അഫക്ടീവ് ഡിസോർഡർ (Bipolar Affective Disorder) എന്നുവിളിക്കുന്നത്. മുൻ അമേരിക്കൻ…
ഷോക്ക് ചികിത്സ (ECT) തെറ്റിദ്ധരിക്കപ്പെടുമ്പോൾ…
ECT(Electroconvulsive Therapy) യെപോലെ വൈദ്യശാസ്ത്രത്തിൽ ഇത്രയധികം തെറ്റിദ്ധരിക്കപ്പെടുകയും വികലമായി ചിത്രീകരിക്കപ്പെടുകയും ചെയ്ത മറ്റൊരു ചികിത്സാരീതി വേറെ ഇല്ല എന്നുള്ളതാണ് വസ്തുത. അതേ സമയം മനോരോഗങ്ങളിൽ ചില ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ വേറൊരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള രോഗികളിലും ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടുള്ള രോഗികളിലും ECT വളരെ ഫലപ്രദമാണ്. ഷോക്ക് ചികിത്സ എന്നാണ് ഇത് സർവസാധാരണമായി അറിയപ്പെടാറ്. നേരത്തെ…
സൈക്കോട്ടിക് ഡിപ്രഷൻ (Psychotic Depression)
നേരത്തെ വിവരിച്ച വിഷാദരോഗത്തിലെ സാധാരണ ലക്ഷണങ്ങൾക്കു പുറമേ അല്പം വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷമാണ് സൈക്കോട്ടിക് ഡിപ്രഷനിൽ കാണുന്നത്. ഒരു ദിവസം മനോരോഗ ഒ.പിയിൽ ഒരു സംഘം ആളുകൾ വെപ്രാളപ്പെട്ട് കൊണ്ട് ട്രോളിയിൽ ഒരു 25 വയസ്സുള്ള യുവതിയെയും കൊണ്ടുവരുന്നു. ഒരു തരത്തിലുള്ള പ്രതികരണവും ഇല്ലാതെ അനങ്ങാപ്പാറ പോലെ അവൾ കിടക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ഷീണം ആണെന്നു കരുതി ഒരു ജനറൽ…
Postpartum Depression…
30 വയസ്സുകാരിയായ നീലിമയുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായി. മൂന്നു കുട്ടികളും ഭർത്താവും ഭർത്താവിൻ്റെ മാതാപിതാക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കർഷക കുടുംബമായിരുന്നു നീലിമയുടേത്. ദൗർഭാഗ്യകരമായ ആ സംഭവം നടക്കുന്നത് നീലിമയുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞ് ഒന്നര മാസത്തിനുശേഷമാണ്. പ്രസവാനന്തരം ഒന്നരമാസം വരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ സന്തോഷവതിയായി കഴിഞ്ഞ നീലിമക്ക് പെട്ടെന്നാണ് അത് സംഭവിച്ചത്. കുട്ടിയെ ശ്രദ്ധിക്കാതെ, വ്യക്തി ശുചിത്വം…
ഇവിടെ ഓപണാവാം… അൽപം കൂടി
ഉൽക്കണ്ഠയോടു കൂടിയുള്ള വിഷാദരോഗത്തിന് ചികിത്സ എടുക്കുന്ന കുമാർ ഇടയ്ക്കിടെ ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി മരുന്ന് നിർത്താറുണ്ട്. ഇത് ഒരു തുടർക്കഥ ആയപ്പോൾ മരുന്നു നിർത്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് കൃത്യമായ ഉത്തരം പറയാതെ കുമാർ ഒഴിഞ്ഞു മാറാൻ തുടങ്ങി. മാസങ്ങൾക്കുശേഷം ഗതികെട്ട് മനസ്സില്ലാമനസ്സോടെ കുമാർ അതിനു പ്രേരണയായ കാര്യം തൻറെ സൈക്യാട്രിസ്റ്റിനോട് പറയുകയുണ്ടായി. വളച്ചുകെട്ടില്ലാതെ പറയട്ടെ, ലിംഗം ഉദ്ധരിക്കാത്തതായിരുന്നു കുമാറിൻറെ പ്രശ്നം….
സമ്മർദ്ദ(Stress)പ്രതിരോധം.. ചില കാര്യങ്ങൾ.
സ്ട്രസ്സ് ഫ്രീ ആയിട്ടുള്ള ഒരു ജീവിതം നമ്മെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലല്ലോ. എന്നാൽ മുൻകരുതലുകൾ എടുക്കുന്നതിലൂടെ വന്നുചേർന്നേക്കാവുന്ന പല സമ്മർദ്ദങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിച്ചേക്കാം. സ്ട്രസ്സ് ഉണ്ടാവുമ്പോൾ ആ ഒരു സാഹചര്യത്തെ അതിജീവിക്കുന്നതിനായി നിരവധി ഹോർമോണുകളുടെ സംയുക്തമായ പ്രവർത്തനം ഏറെ പങ്കുവഹിക്കുന്നുണ്ട്. ഇവിടെ ഭാഗവാക്ക് ആകുന്ന ഒരു കൂട്ടം ഹോർമോണുകളെയാണ് സ്ട്രസ് ഹോർമോണുകൾ എന്നു വിളിക്കുന്നത്. ഹൈപ്പോതലാമസ്-പിറ്റ്യൂറ്ററി-അഡ്രിനൽ ഗ്രന്ഥികൾ ആണ് ഈ ഹോർമോണുകളുടെ ഉൽപാദനവും…
നിങ്ങൾ ഉദ്ദേശിച്ച ആൾ ഞാനല്ല… എന്ന് നിങ്ങളുടെ സ്വന്തം സ്ട്രസ്സ്(Stress)
Stress നെകുറിച്ച് നാം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ സാധാരണയായി കാണുന്ന മൂന്ന് പദങ്ങളാണ് Stress, Stressor, Strain എന്നിവ. ഏതൊരു കാര്യത്തിലും ഒരു കാരണമായി ഒരു ഘടകം ഉണ്ടാകുമല്ലോ. Stress എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകമാണ് Stressor. ഉദാഹരണമായി ഒരു വിദ്യാർഥി പരീക്ഷയിൽ തോൽക്കുന്നു. നമ്മൾ ഉദ്ദേശിക്കുന്ന സ്ട്രെസ്സ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന ഘടകം ഇവിടെ പരീക്ഷയിലെ തോൽവി ആണ്. അങ്ങനെ പരീക്ഷയിൽ…
Stress can be +/ –
സ്ട്രസ് എന്ന പദം കേൾക്കുമ്പോൾ ഒരു നെഗറ്റീവ് പരിവേഷമാണ് പൊതുവേ നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. പക്ഷേ എല്ലായ്പ്പോഴും അത് അങ്ങനെ ആവണം എന്നില്ല. കാരണം നമ്മുടെ കഴിവുകൾ ഉദ്ദീപിപ്പിക്കാൻ സ്ട്രെസ്സ് അനിവാര്യമാണ്. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ തുടരുകയാണെങ്കിൽ അത് ശരീരത്തിൽ ധാരാളം കോട്ടങ്ങൾ ഉണ്ടാക്കുന്നു. ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് സ്ട്രസ്സ് പോസിറ്റീവും നെഗറ്റീവും ആയി ഭവിക്കാം എന്നതാണ്. Eustress എന്നാണ് പോസിറ്റീവ്…