സ്കൂൾ ഫോബിയ – സ്കൂളിലെ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ

* സ്കൂളിനെക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാനായി അധ്യയന വർഷത്തിലെ ആരംഭത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും സന്തോഷത്തോടെ പ്രവേശന കവാടത്തിൽ നിന്ന് സ്വീകരിച്ച് ക്ലാസിൽ എത്തിക്കാൻ ഒരാളെ ഏർപ്പാടാക്കുക. * അദ്ധ്യാപകരും സ്കൂളിലെ കൗൺസിലറും കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക. * സ്കൂളിലെ ചില കുട്ടികൾ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തി വേണ്ട രീതിയിൽ പരിഹാരമാർഗങ്ങൾ സ്വീകരിക്കുക. * തങ്ങൾക്കുള്ള കഴിവുകളെ പറ്റി കുട്ടികളെ…

സ്കൂൾ ഫോബിയ – രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

* കുട്ടികളുടെ മാനസിക/ശാരീരിക പ്രശ്നങ്ങളെ കുറിച്ച് അധ്യാപകരെ വിശദമായി അറിയിക്കുക. * കുട്ടിയുടെ സംസാരത്തിൽ നിന്നും സ്കൂളിൽ പോകാതിരിക്കാനുള്ള കാരണം കണ്ടെത്തുക. * അധ്യാപകരുമായും സ്കൂളിലെ കൗൺസിലർ മാരുമായും മനശാസ്ത്രജ്ഞരും ആയും കുട്ടിയുടെ പ്രശ്നങ്ങൾ വിശദമായി സംസാരിക്കുക. * സ്കൂളിലെയോ വീട്ടിലേയോ അന്തരീക്ഷവുമായി കുട്ടിക്ക് പൊരുത്തപ്പെടാൻ സാധിക്കാത്ത എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുക. * കുട്ടിക്ക് സ്വയം…

സ്കൂൾ ഫോബിയ – സ്കൂളുമായി ബന്ധപ്പെട്ട കാരണങ്ങൾ.

സ്കൂൾ ഫോബിയയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ വീടിനെയും സ്കൂളിനെയും ഒരേപോലെ കണക്കിലെടുക്കണം. ഒരുപക്ഷേ ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ താഴെപ്പറയുന്നവയിൽ പലതും ആവാം. * അദ്ധ്യാപകരുടെ കുറ്റപ്പെടുത്തൽ, പരിഹാസം, ശിക്ഷകൾ എന്നിവയെക്കുറിച്ചുള്ള ഭയം. * പഠനത്തിനുള്ള പ്രയാസങ്ങൾ, ഉച്ചത്തിൽ വായിക്കാനുള്ള ഭയം, പരീക്ഷയെ കുറിച്ചുള്ള ഭയം, മോശം മാർക്ക് ലഭിക്കൽ, പഠനത്തിലും പാഠ്യേതര പ്രവർത്തികളിലും മോശം പ്രകടനം, ചോദ്യം ചോദിച്ചാൽ മറ്റുള്ളവരുടെ മുൻപിൽ…

സ്കൂൾ ഫോബിയ – കാരണങ്ങൾ

സ്കൂൾ ഭയത്തിന് പിന്നിൽ ജനിതകപരമായതോ, ഞരമ്പ് സംബന്ധമായതോ, ജൈവരസതന്ത്രപരമായതോ ആയ ഘടകങ്ങളൊന്നും തിരിച്ചറിയപ്പെട്ടിട്ട് ഇല്ല. മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായി ബോധപൂർവ്വമായോ അബോധപൂർവ്വമായോ കുട്ടി കരുതുന്നത്, പെട്ടെന്നുള്ള അസുഖങ്ങൾ, അപകടം, പരിക്ക് എന്നിവയെ തുടർന്നും സ്കൂൾ ഭയം പ്രത്യക്ഷപ്പെട്ടേക്കാം. മാനസിക രോഗങ്ങൾ, അപസ്മാരം, ആസ്ത്മ, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവ കൊണ്ടും സ്കൂൾ ഭയം വരാം. ആസ്ത്മ ഉള്ള കുട്ടികളിൽ പ്രത്യേകിച്ചും തിങ്കളാഴ്ച രാവിലെ(Monday…

സ്കൂൾ ഫോബിയ (School Phobia)

സ്കൂൾ ഫോബിയ അല്ലെങ്കിൽ സ്കൂളിൽ പോകാനുള്ള മടി എന്നീ വാക്കുകൾ ചില കുട്ടികളിൽ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള പേടിയെ സൂചിപ്പിക്കുന്നു. അഡ്ലൈഡ് ജോൺസൺ 1941ൽ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. സ്കൂൾ ഫോബിയകാരെയും പഠിക്കാൻ താൽപര്യമില്ലാതെ പഠനം ഉപേക്ഷിച്ചു പോകുന്നവരെയും ഒരേ ഗണത്തിൽ പെടുത്താൻ ആകില്ല. സ്കൂൾ ഫോബിയ ക്കാരെ രക്ഷിതാക്കളും അദ്ധ്യാപകരും നല്ലവണ്ണം…

ലോക മാനസികാരോഗ്യ ദിനം

🌿 ലോക മാനസികാരോഗ്യ ദിനം ആത്മപരിപാലനത്തിനും മാനസികസൗഖ്യത്തിനും പ്രാധാന്യം നൽകാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. മനസ്സ് തുറക്കുക, സംഭാഷണങ്ങൾ ആരംഭിക്കുക, പരസ്പരം പിന്തുണച്ച് നല്ല മാനസികാരോഗ്യത്തിലേക്കുള്ള യാത്രയിൽ കൈകോര്‍ക്കുക. 💚

കണ്ണ് തുറപ്പിക്കുന്ന കണക്കുകൾ…

ശാസ്ത്രീയമായ പഠനങ്ങൾ കാണിക്കുന്നത് ഒരു ആത്മഹത്യ നടക്കുമ്പോൾ അതിൻറെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു എന്നാണ്. അങ്ങനെ നാം നോക്കുകയാണെങ്കിൽ 2023 ൽ കേരളത്തിൽ 10972 ആത്മഹത്യകളും അതിൻറെ 20 ഇരട്ടിയായ 219000ൽ പരം ആത്മഹത്യ ശ്രമങ്ങളും നടന്നിട്ടുണ്ടാകണം. കേരളം പോലുള്ള ജനപ്പെരുപ്പമുള്ളതും വിദഗ്ധ ചികിത്സാ സൗകര്യമുള്ള നിരവധി ആശുപത്രികൾ ഉള്ളതുമായ ഒരു സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങൾ മറ്റുള്ളവർ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനാൽ…

ഒരു സെപ്റ്റംബർ 10 കൂടികടന്നു പോകുമ്പോൾ….

നമുക്കറിയാം സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചു വരികയാണ്. നാനാ മേഖലകളിലും അനുദിനം കേരളം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും ആത്മഹത്യയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതി വളരെ പരിതാപകരമാണ്. കഴിഞ്ഞ 10 വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ ആത്മഹത്യകൾ ഞെട്ടിക്കുന്ന തോതിലാണ്. 2013ൽ കേരളത്തിൽ 8646 പേർ ആത്മഹത്യ ചെയ്തപ്പോൾ 2023 ൽഅത് 10972 ആയി ഉയർന്നു….

അക്യൂട്ട് സ്ട്രസ്സ് റിയാക്‌ഷൻ

അക്യൂട്ട് സ്ട്രസ്സ് റിയാക്‌ഷൻ എന്താണെന്ന് പരിശോധിക്കാം. ഒരു വ്യക്തിക്ക് അപ്രതീക്ഷിതമായി ഒരു അപകടം സംഭവിക്കുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേൽ ക്കുകയും വാഹനം പാടെ തകർന്നു പോവുകയും ചെയ്യുന്നു. അപകടത്തിന് ശേഷം ആ വ്യക്തിയുടെ പെരുമാറ്റത്തിൽ പെ ാടുന്നനെ സ്ഥലകാലബോധം ഇല്ലായ്‌മയും വിഭ്രാന്തിയും നേരി ടുന്നു. ഒരു പക്ഷേ ഒരു സൈക്കോടിക് രോഗിയോട് സമാനത തോന്നുന്ന രീതിയിലുള്ള ലക്ഷണങ്ങൾ പോലും കണ്ടേക്കാം. അബോധാവസ്ഥയിലോ…

സ്ട്രെസ്സിൻറെ ഹ്രസ്വകാല- ദീർഘകാല അനന്തരഫലങ്ങൾ

സമ്മർദ്ദം അനുഭവിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉണ്ടാവുന്ന ഹ്രസ്വകാല അനന്തരഫലങ്ങൾ താഴെപ്പറയുന്നവയാണ്. * തലവേദന. * ക്ഷീണം. * ഉറക്കത്തിലെ താളപ്പിഴകൾ. * ഏകാഗ്രതയിൽ ഉള്ള ബുദ്ധിമുട്ട്. * ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ. * അകാരണമായ ദേഷ്യം. * ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ. സമ്മർദ്ദ അവസ്ഥ തുടരുമ്പോൾ ദീർഘകാല പ്രത്യാഘാതങ്ങൾ താഴെപ്പറയുന്ന രീതിയിൽ ഉണ്ടായേക്കാം. * വിഷാദരോഗം. * ഉയർന്ന രക്തസമ്മർദ്ദം. * ഹൃദയ താളത്തിലെ വ്യതിയാനങ്ങൾ….