സ്ട്രെസ്സിൻറെ ഉറവിടങ്ങൾ.
സാമൂഹ്യ ജീവിയായ മനുഷ്യന് ജീവിതത്തിൻറെ നാനാ മേഖലകളിലും സമ്മർദം അഭിമുഖീകരിക്കേണ്ടി വരാം. അതിൽ പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങളും, ജീവിതസാഹചര്യങ്ങളിലെ സമ്മർദ്ദങ്ങളും.
തൊഴിൽമേഖലയിലെ സമ്മർദ്ദങ്ങൾ.
* കൂടുതൽ ജോലിഭാരവും ഉത്തരവാദിത്വവും.
* ജോലി ദൈർഘ്യം കൂടുന്നത്.
* തൊഴിൽ സ്ഥലത്തെ അസന്തുഷ്ടി.
* ജോലി കയറ്റത്തിന് ഉള്ള സാധ്യത കുറവും പിരിച്ചുവിടൽ ഭീഷണിയും.
* സഹപ്രവർത്തകരെ അഭിസംബോധന ചെയ്യേണ്ടതിലുള്ള സങ്കോചം.
* ജോലി സ്ഥലത്തെ വിവേചനവും പീഡനവും.
* സഹപ്രവർത്തകരുമായി ഒത്തു പോകുന്നതിനുള്ള വൈഷമ്യം.
ജീവിതസാഹചര്യങ്ങളിലെ സമ്മർദ്ദങ്ങൾ.
* ഉറ്റവരുടെ വേർപാട്.
* വിവാഹമോചനം.
* സാമ്പത്തിക ബാധ്യതകൾ.
* വിവാഹം, താമസം മാറൽ, അസുഖം, പരിക്കുകൾ.
* കുടുംബത്തിലെ അമിത ആശ്രയത്വം.
* അടിക്കടിയുള്ള ദുരന്തവാർത്തകൾ.
* പ്രതികൂലമായ മനോഭാവവും ജീവിത കാഴ്ചപ്പാടുകളും.
* വൈകാരിക പ്രശ്നങ്ങൾ.
* വിദ്യാഭ്യാസ സംബന്ധമായ പ്രശ്നങ്ങൾ.
* ബന്ധങ്ങളിലെ വിള്ളലുകൾ.
ഇത്തരം ഘടകങ്ങൾ അഭിമുഖീകരിക്കുമ്പോൾ സ്വാഭാവികമായും അതിൻറെ പ്രതിഫലനം പല പല വ്യക്തികളിലും ഏറിയും കുറഞ്ഞും കാണപ്പെടുന്നു.