Pica അഥവാ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ തിന്നുന്ന ശീലം..
കുറഞ്ഞത് ഒരു മാസമെങ്കിലും പോഷക ഗുണമില്ലാത്ത വസ്തുക്കൾ ആവർത്തിച്ചു ഭക്ഷിച്ചു കൊണ്ടിരിക്കുന്നതിനെയാണ് പൈക(Pica) എന്ന് പറയുന്നത്. ഓട്ടിസം, സ്കിസോഫ്രീനിയ, ക്ലൈൻ ലെവിൻ സിൻഡ്രോം എന്നീ അസുഖങ്ങളിലും പൈകയുടെ(Pica) ലക്ഷണങ്ങൾ കണ്ടേക്കാം. കുട്ടിയോടുള്ള അവഗണന, അയേൺ, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കുറവ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പത്തുമുതൽ മുപ്പത്തിരണ്ട് ശതമാനം പേർക്ക് ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി ചില പഠനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ഥിരമായി പെൻസിൽ, കളിപ്പാട്ടം എന്നിവ കടിച്ചു ചവയ്ക്കുന്നതിനാൽ ലെഡ്ഡിൻെറ യോ മറ്റോ വിഷബാധയും ഇവരിൽ സംഭവിച്ചേക്കാം. സാധാരണയായി മിക്ക കുട്ടികളിലും ബാല്യത്തിലെ ആരംഭ ദശയിൽ പ്രത്യേക ചികിത്സയൊന്നും തന്നെയില്ലാതെഈ അവസ്ഥ വിട്ടു മാറാം.
ചികിത്സ:-
* ലെഡ് വിഷബാധ ഉണ്ടോ എന്ന് പരിശോധിക്കുകയും ആവശ്യമെങ്കിൽ ചികിത്സിക്കുകയും ചെയ്യുക.
* പലപ്പോഴും പൈക(Pica) അയേൺ, സിങ്ക് എന്നിവയുടെ അപര്യാപ്തത കൊണ്ട് ആയേക്കാം എന്നതിനാൽ അവയുടെ അപര്യാപ്തത ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* കുട്ടിയുടെ അരികിൽ നിന്നും പെയിൻറ്, പെൻസിൽ, കടിച്ചു ചവയ്ക്കുന്ന കളിക്കോപ്പുകൾ തുടങ്ങിയവ മാറ്റുക.
* അടിസ്ഥാനപരമായ വൈകാരിക പ്രശ്നങ്ങളെ അതായത് ദേഷ്യം, വാശി എന്നിവ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുക.
* കുട്ടിക്ക് കളികളിലൂടെ അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും ശ്രദ്ധിച്ചും കൂടുതൽ പ്രോത്സാഹനം നൽകുക.
* കുട്ടിയോടുള്ള മാതാപിതാക്കളുടെ പെരുമാറ്റം ശരിയായ രീതിയിലല്ലെങ്കിൽ അവ ശരിയാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുക.