സമ്മർദ്ദം അനുഭവിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉണ്ടാവുന്ന ഹ്രസ്വകാല അനന്തരഫലങ്ങൾ താഴെപ്പറയുന്നവയാണ്.

* തലവേദന.
* ക്ഷീണം.
* ഉറക്കത്തിലെ താളപ്പിഴകൾ.
* ഏകാഗ്രതയിൽ ഉള്ള ബുദ്ധിമുട്ട്.
* ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ.
* അകാരണമായ ദേഷ്യം.
* ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ.

സമ്മർദ്ദ അവസ്ഥ തുടരുമ്പോൾ ദീർഘകാല പ്രത്യാഘാതങ്ങൾ താഴെപ്പറയുന്ന രീതിയിൽ ഉണ്ടായേക്കാം.

* വിഷാദരോഗം.
* ഉയർന്ന രക്തസമ്മർദ്ദം.
* ഹൃദയ താളത്തിലെ വ്യതിയാനങ്ങൾ.
* ഹൃദയസംബന്ധമായ അസുഖങ്ങൾ.
* ഉദരസംബന്ധമായ അസുഖങ്ങൾ.
* ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യൽ.
* വന്ധ്യതാ പ്രശ്നങ്ങൾ.
* അലർജി, ശ്വാസംമുട്ടൽ, വാതരോഗങ്ങൾ.
* ചർമരോഗങ്ങൾ.