സ്കൂൾ ഫോബിയയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ വീടിനെയും സ്കൂളിനെയും ഒരേപോലെ കണക്കിലെടുക്കണം. ഒരുപക്ഷേ ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ താഴെപ്പറയുന്നവയിൽ പലതും ആവാം.

* അദ്ധ്യാപകരുടെ കുറ്റപ്പെടുത്തൽ, പരിഹാസം, ശിക്ഷകൾ എന്നിവയെക്കുറിച്ചുള്ള ഭയം.

* പഠനത്തിനുള്ള പ്രയാസങ്ങൾ, ഉച്ചത്തിൽ വായിക്കാനുള്ള ഭയം, പരീക്ഷയെ കുറിച്ചുള്ള ഭയം, മോശം മാർക്ക് ലഭിക്കൽ, പഠനത്തിലും പാഠ്യേതര പ്രവർത്തികളിലും മോശം പ്രകടനം, ചോദ്യം ചോദിച്ചാൽ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഉത്തരം പറയാനുള്ള വൈഷമ്യം, തൻറെ ശരീരപ്രകൃതി, വസ്ത്രധാരണം, തൂക്കം എന്നിവയെ കുറിച്ച് മറ്റുള്ളവർ പുച്ഛിക്കുമോ എന്ന പേടി.

* സഹപാഠികളിൽ നിന്നുള്ള ഉപദ്രവവും, കളിയാക്കലും, ഭീഷണിയും.

* പുതിയ സ്കൂളുമായി ഒത്തു പോകാനുള്ള പ്രയാസം.

* സ്കൂളിലെ ടോയ്ലറ്റ് സൗകര്യങ്ങളെ പറ്റിയുള്ള ആശങ്ക.

* മറ്റുള്ളവരോട് പെരുമാറാൻ അറിയാത്തതുകൊണ്ട് സാമൂഹ്യ ജീവിതത്തിന് കൊള്ളരുതാത്തവൻ ആണെന്ന തോന്നൽ.

* ഒരു പ്രത്യേക കാര്യം ചെയ്യാനോ, പ്രത്യേക കളിയിൽ ഏർപ്പെടാനോ, സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാനോ, മുറിയിൽ ഇരുന്ന് ഒരുമിച്ച് ആഹാരം കഴിക്കാനോ ഉള്ള സങ്കോചം.

* സ്കൂളിലെ ഫർണിച്ചറുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, പണിയായുധങ്ങൾ, വേണ്ടവിധത്തിൽ വായു സഞ്ചാരമില്ലാത്ത ക്ലാസ് മുറികൾ എന്നിവയെ കുറിച്ചുള്ള ആശങ്ക.

സ്കൂൾ ഫോബിയ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തുടർന്ന് ചർച്ചചെയ്യാം.