* സ്കൂളിനെക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാനായി അധ്യയന വർഷത്തിലെ ആരംഭത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും സന്തോഷത്തോടെ പ്രവേശന കവാടത്തിൽ നിന്ന് സ്വീകരിച്ച് ക്ലാസിൽ എത്തിക്കാൻ ഒരാളെ ഏർപ്പാടാക്കുക.

* അദ്ധ്യാപകരും സ്കൂളിലെ കൗൺസിലറും കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക.

* സ്കൂളിലെ ചില കുട്ടികൾ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തി വേണ്ട രീതിയിൽ പരിഹാരമാർഗങ്ങൾ സ്വീകരിക്കുക.

* തങ്ങൾക്കുള്ള കഴിവുകളെ പറ്റി കുട്ടികളെ ബോധവൽക്കരിച്ച് കുട്ടികളിൽ ആത്മവിശ്വാസം വളർത്തി കഴിവുകൾ തെളിയിക്കാൻ അവസരം നൽകുക.

* കുട്ടികളുടെ പഠനനിലവാരം അനുസരിച്ചുള്ള പഠന പ്രവർത്തികൾ നൽകുക.

* പഠനനിലവാരം താഴ്ന്നവർക്ക് പ്രത്യേക പഠന സൗകര്യങ്ങൾ ഒരുക്കുക.

* കുട്ടികൾക്ക് വിഷമവും സന്തോഷവും ഉണ്ടാക്കുന്ന പ്രവൃത്തികൾ തിരിച്ചറിയുകയും സ്വഭാവം മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് ചെറിയ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുക.

* സ്കൂളിൽ ദൈനംദിനം നടക്കുന്ന കാര്യങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ സുതാര്യമായി ആശയവിനിമയം നടത്താനുള്ള ഒരു സംവിധാനവും ഉറപ്പുവരുത്തുക. പൊതുവായുള്ള കാര്യങ്ങൾ ഗ്രൂപ്പ് വഴിയും പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായും രക്ഷിതാക്കളുമായി അധ്യാപകർ പങ്കുവെക്കുക.

* സഹപാഠികളുമായി ഉള്ള സൗഹൃദത്തിന് അവസരമൊരുക്കുക.

* മനസ്സിന് ശാന്തി ലഭിക്കുന്ന യോഗ പോലുള്ള റിലാക്സേഷൻ മാർഗ്ഗങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുക.