സ്കൂൾ ഫോബിയ – രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
* കുട്ടികളുടെ മാനസിക/ശാരീരിക പ്രശ്നങ്ങളെ കുറിച്ച് അധ്യാപകരെ വിശദമായി അറിയിക്കുക.
* കുട്ടിയുടെ സംസാരത്തിൽ നിന്നും സ്കൂളിൽ പോകാതിരിക്കാനുള്ള കാരണം കണ്ടെത്തുക.
* അധ്യാപകരുമായും സ്കൂളിലെ കൗൺസിലർ മാരുമായും മനശാസ്ത്രജ്ഞരും ആയും കുട്ടിയുടെ പ്രശ്നങ്ങൾ വിശദമായി സംസാരിക്കുക.
* സ്കൂളിലെയോ വീട്ടിലേയോ അന്തരീക്ഷവുമായി കുട്ടിക്ക് പൊരുത്തപ്പെടാൻ സാധിക്കാത്ത എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുക.
* കുട്ടിക്ക് സ്വയം തോന്നുന്ന രോഗഭീതി അകറ്റാൻ ഡോക്ടറെ കാണിച്ച് അത്തരം രോഗം ഇല്ലെന്നഉറപ്പ് കുട്ടിയിൽ ഉണ്ടാക്കുക.
സാധാരണയായി രക്ഷിതാക്കൾ കർശനമായി നിർബന്ധിക്കുന്നത് വരെ മാത്രമേ സ്കൂളിൽ പോകില്ലെന്ന് കുട്ടികൾ വാശി പിടിക്കാറുള്ളൂ. എന്നാൽ ഇത് തുടർന്നും നിലനിൽക്കുന്നുവെങ്കിൽ രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം. ഇതു വൈകിയാൽ കുട്ടികൾക്ക് മോശമായ പഠനനിലവാരം, മറ്റു കുട്ടികളുമായി ഇടപഴകാൻ കഴിയായ്ക, ദൈനംദിന പ്രവൃത്തികളിലെ പോരായ്മകൾ എന്നീ പ്രശ്നങ്ങൾ ഉണ്ടാകുകയും ഭാവിയിൽ ഉത്കണ്ഠാരോഗങ്ങൾ, പാനിക് അറ്റാക്ക്, മറ്റു മാനസികരോഗങ്ങൾ എന്നിവ ഉണ്ടാകുകയും ചെയ്തേക്കാം. രക്ഷിതാക്കളും സ്കൂൾ അധികൃതരും യോജിച്ചു പരിഹരിക്കേണ്ട കാര്യമാണിത്.