സ്കൂൾ ഫോബിയ – കാരണങ്ങൾ
സ്കൂൾ ഭയത്തിന് പിന്നിൽ ജനിതകപരമായതോ, ഞരമ്പ് സംബന്ധമായതോ, ജൈവരസതന്ത്രപരമായതോ ആയ ഘടകങ്ങളൊന്നും തിരിച്ചറിയപ്പെട്ടിട്ട് ഇല്ല.
മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായി ബോധപൂർവ്വമായോ അബോധപൂർവ്വമായോ കുട്ടി കരുതുന്നത്, പെട്ടെന്നുള്ള അസുഖങ്ങൾ, അപകടം, പരിക്ക് എന്നിവയെ തുടർന്നും സ്കൂൾ ഭയം പ്രത്യക്ഷപ്പെട്ടേക്കാം.
മാനസിക രോഗങ്ങൾ, അപസ്മാരം, ആസ്ത്മ, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവ കൊണ്ടും സ്കൂൾ ഭയം വരാം. ആസ്ത്മ ഉള്ള കുട്ടികളിൽ പ്രത്യേകിച്ചും തിങ്കളാഴ്ച രാവിലെ(Monday Morning Syndrom) രോഗം വർദ്ധിക്കുന്നു .
*വീട്ടിൽനിന്നും പഠനത്തെകാൾ ഉപരി വിനോദങ്ങൾക്കും കളികൾക്കും അവസരം ലഭിക്കൽ.
* വീട് മാറ്റം, മാതാപിതാക്കളിൽ നിന്നും പിരിഞ്ഞു നിൽക്കുന്ന അവസ്ഥ, വിവാഹമോചനം നേടിയ മാതാപിതാക്കൾ.
*ചില ശാരീരിക രോഗങ്ങൾ കാരണം ദീർഘകാലം സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥ.
* കുടുംബാംഗങ്ങളുടെ മരണം, അതുപോലെ വീട്ടിൽ വരാനിരിക്കുന്ന എന്തെങ്കിലും ദുരന്തത്തെക്കുറിച്ചുള്ള ആശങ്ക.
* തൻറെ അഭാവത്തിൽ കുടുംബത്തിലെ ഒരംഗം മറ്റൊരാളെ ആക്രമിക്കുമോ എന്ന ഭയം.
* അയൽക്കാരുടെ ആക്രമണം, വെള്ളപ്പൊക്കം, തീപിടിത്തം, കൊടുങ്കാറ്റ് എന്നിവയെ കുറിച്ചുള്ള ഭയം.
* വീട്ടിൽനിന്ന് രക്ഷിതാക്കളുടെ അമിത ശ്രദ്ധ ലഭിക്കൽ.
സ്കൂൾ ഫോബിയയുമായി ബന്ധപ്പെട്ട് വീട്ടിലെ അന്തരീക്ഷത്തിൽ മുകളിൽ വിവരിച്ച ഏതെങ്കിലും സാഹചര്യങ്ങൾ മിക്കപ്പോഴും കടന്നുവരാറുണ്ട്.