അമിത വൃത്തി അസുഖമോ?
ഓ.സി. ഡി.(Obsessive Compulsive Disorder) എന്ന് വിളിക്കുന്ന ഈ അവസ്ഥയിൽ വ്യക്തിക്ക് ഒരേ തരത്തിലുള്ള ചിന്തകൾ ക്രമാതീതമായി ഉണ്ടാവുകയും പ്രത്യേകതരം ചില പ്രവർത്തികൾ നിർബന്ധപൂർവ്വം പാലിക്കേണ്ടത് ആയി വരികയും ചെയ്യുന്നു. ഉദാഹരണമായി വ്യക്തിക്ക് ചുറ്റുപാടിൽ നിന്നും പൊടി ,ചെളി ,രോഗാണുക്കൾ എന്നിവ ശരീരത്തിൽ ആയോ എന്ന് തോന്നുകയും ഇതു ദുരീകരിക്കുന്നതിനു വേണ്ടി ആവർത്തിച്ചു കുളിക്കുകയോ കൈകാലുകൾ കഴുകുകയോ ചെയ്യുന്നു. ഒരു ജോലി ഭംഗിയായി ചെയ്താൽ കൂടി ശരിയായോ എന്നസംശയം, എന്തിനും കൃത്യതയും ക്രമവും വേണമെന്നകടുത്ത നിഷ്കർഷ,തന്നെയോ പ്രിയപ്പെട്ടവരെേയാഅപകടപ്പെടുത്തി യേ കുമോ എന്ന ആശങ്ക,വിട്ടുവിട്ട് മനസ്സിൽ വരുന്ന ലൈംഗിക ചിന്ത തുടങ്ങിയവ സാധാരണ കാണപ്പെടുന്ന ഒബ്സെഷൻ സ്( ആവർത്തിച്ചുവരുന്ന ചിന്ത) ആണ്.
ഇത്തരത്തിൽ ഒബ്സഷൻ സ് അഥവാ ആവർത്തിച്ചുള്ള നിയന്ത്രിക്കാനാവാത്ത ചിന്തകൾ ഉണ്ടാകുമ്പോൾ അതിൽ നിന്നുമുള്ള ഉൽക്കണ്ഠ ഒഴിവാക്കാനായി രോഗിക്ക് എന്തെങ്കിലും പ്രവർത്തികൾ ചെയ്യേണ്ടതായി വരുന്നു. ഇത്തരം പ്രവർത്തികളെ Compulsions എന്നു വിളിക്കുന്നു. ശരീരം വൃത്തിയായി ലഎന്ന് തോന്നുന്ന ആൾ വീണ്ടും വീണ്ടും കുളിക്കുന്നതും ഗ്യാസ് അടച്ചുേവാഎന്ന് സംശയം ഉള്ളയാൾ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുന്നതും ഇതിന് ഉദാഹരണങ്ങളാണ്. പലപ്പോഴും ഇത് ഒരു രോഗമാണെന്ന് തിരിച്ചറിയാതെ പോകുമ്പോൾ രോഗിയും കുടുംബാംഗങ്ങളും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. ഇവിടെ ഔഷധ ചികിത്സയും മനശാസ്ത്ര ചികിത്സയും ഒരുമിച്ചു നൽകുമ്പോൾ രോഗ മുക്തിയും സുനിശ്ചിതമാണ്.