അന്ധവിശ്വാസം അന്തകൻ ആയേക്കാം….
ഗുരുതരമായ മാനസിക രോഗങ്ങളെ പോലും എന്തെങ്കിലും കാരണങ്ങളും ആയി ബന്ധപ്പെടുത്തി ലഘൂകരിച്ച് കാണാനാണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മാനസിക അസുഖങ്ങൾക്ക് തലച്ചോറു മായുള്ള ബന്ധം മനസ്സിലാക്കാനും അത് ഉൾക്കൊള്ളാനും പലരും തയ്യാറാകുന്നില്ല. അന്ധവിശ്വാസങ്ങൾ അത്തരം പ്രവണതകളെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു. പിശാചുബാധ യാണെന്നും ,എന്തോ കണ്ടു പേടിച്ച താണെന്നും ,കൂടോത്രം ഏറ്റത് ആണെന്നും ഒക്കെഉള്ള അഭിപ്രായ പ്രകടനങ്ങൾ രോഗിയുമായി വരുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് മനോരോഗ ഒ.പികളിൽഇന്നും തുടർക്കഥയാണ്. ഇതൊക്കെ മാറേണ്ടതും മാറ്റേണ്ടതുമാണ്. ജനങ്ങളെ ബോധവത്കരിക്കുകയാണ് ഇതിനുള്ള പോംവഴി. മാത്രമല്ല സ്വയംപ്രഖ്യാപിത ചികിത്സകരുടെ യും മറ്റും ഈ മേഖലയിലുള്ള വിളയാട്ടം അവസാനിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിൻറെ അനിവാര്യതയാണ്. മറ്റ് ഏതൊരു അസുഖത്തെ പോലെയും ഈ അസുഖത്തെ യും ഗൗരവമായി എടുക്കുകയും മുൻകൈ എടുത്തു ചികിത്സിക്കുകയും ചെയ്താൽ നാം ഈ ഹതഭാഗ്യ രോട്ചെയ്യുന്നത് മഹത്തായ സേവനം ആയിരിക്കും ;ഒപ്പം നീതിയും.