നിസ്സാരമായി നാം പറയുമെങ്കിലും “മൂഡ്”എന്നാൽ ഒരു വ്യക്തിയുടെ നീണ്ടുനിൽക്കുന്നതും സ്ഥായിയായതുമായ വൈകാരിക അവസ്ഥയാണ്. അതിന് നമ്മുടെ ജീവിതത്തിൻറെ നാനാ മേഖലകളിലും പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും. വിശദമായി പറഞ്ഞാൽ മൂഡിലെ വ്യതിയാനം വ്യക്തിയുടെ ക്രിയശേഷി, ബുദ്ധിപരമായ കഴിവുകൾ, സംസാരം, വിശപ്പ്, ഉറക്കം, ലൈംഗികത തുടങ്ങി എല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന നിസ്സാരമായ “മൂഡ് ഓഫ്“ കൾക്കും അപ്പുറം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് മൂഡ് എന്ന് നാം മനസ്സിലാക്കണം.