അപ്പോൾ എല്ലാവർക്കും ബുദ്ധി (Intelligence) ഉണ്ട്..
ചിലർ ചിലപ്പോഴൊക്കെ മറ്റുള്ളവരെ മന്ദബുദ്ധി എന്നൊക്കെ വിളിച്ചു കളിയാക്കാറുണ്ട്. എന്താണ് ബുദ്ധിമാന്ദ്യം എന്നത് ഒരു നിർവചനത്തിൽ ഒതുക്കാൻ പ്രയാസമാണ്. മാനസികമായ നിരവധി കഴിവുകളെ സൂചിപ്പിക്കുന്ന ഒരു പൊതു പ്രയോഗമാണ് ബുദ്ധിശക്തി. പഠിച്ച കാര്യം പിന്നീട് ഓർമ്മിച്ചെടുക്കാൻ ഉള്ള കഴിവ്, പ്രശ്നങ്ങൾ പരിഹരിക്കാനും അതിന് ഉത്തരം കണ്ടെത്താനുള്ള കഴിവ്, പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരാനുള്ള ശേഷി, ചുറ്റുപാടുകളെ ഉൾക്കൊള്ളാനും അപഗ്രഥിക്കാനും മാറ്റി നിർത്താനുമുള്ള കഴിവ് തുടങ്ങിയവയെല്ലാം ബുദ്ധിശക്തിയുടെ വ്യത്യസ്ത അളവുകോലുകൾ ആണ്.
ബുദ്ധിയെ ഗാഢമായി വിലയിരുത്താൻ തുടങ്ങിയത് Weshler എന്ന മനശാസ്ത്ര വിദഗ്ധൻറെ കണ്ടെത്തലുകൾക്ക് ശേഷമാണ്. ബുദ്ധിശക്തിയെ അദ്ദേഹം നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിക്ക് തൻറെ ചുറ്റുപാടുകളോട് വിവേചനപരമായ ചിന്താശക്തിയോടെയും ലക്ഷ്യബോധത്തോടും കൂടി ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവിൻറെ ആകെത്തുകയാണ് ബുദ്ധിശക്തി. ഒരു വ്യക്തിയുടെ പെരുമാറ്റത്തിൻറെ മുഴുവൻ ഭാവവും പ്രതിഫലിപ്പിക്കുന്നത് കൊണ്ട് ആ വ്യക്തിയുടെ കഴിവിൻറെ പരമാവധി എന്നും ബുദ്ധിശക്തിയെ വിശേഷിപ്പിക്കാം.
ബുദ്ധി വികാസത്തിന്ൻറെ തോത് കണ്ടെത്തുന്നതിനുള്ള അളവുകോലാണ് Intelligent Quotient അഥവാ ഐ ക്യൂ. ഐ ക്യു കണ്ടെത്തുന്നതിന് ഒട്ടനവധി പരിശോധന മാർഗങ്ങളുണ്ട്. ഓരോ കുട്ടിയുടെയും പ്രായം, ശാരീരിക മാനസിക പക്വത കൈവരിക്കുന്ന പ്രായം, ജീവിതസാഹചര്യങ്ങൾ, സാമൂഹ്യ നിലവാരം, അച്ഛനമ്മമാരുടെ വിദ്യാഭ്യാസം എന്നീ വിവിധ തലങ്ങൾ വ്യക്തിയുടെ ഐക്യു നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വിവിധ ടെസ്റ്റുകളിലൂടെ ആളുടെ മാനസിക വളർച്ച (Mental Age) കണ്ടെത്തുന്നു. ഇങ്ങനെ കിട്ടുന്ന സംഖ്യയെ പ്രായംകൊണ്ട് ഹരിച്ച് ശേഷം നൂറു കൊണ്ട് ഗുണിച്ച് ആണ് ഐക്യു കണക്കാക്കുന്നത്.
Normal IQ = 90—109
ബുദ്ധിമാന്ദ്യം ഐക്യു വിൻറെ തോതനുസരിച്ച് പ്രധാനമായും നാലായി തരം തിരിച്ചിരിക്കുന്നു.
Mild Mental Retardation = IQ 50–70
Moderate Mental Retardation = IQ 35–49
Severe Mental Retardation = IQ 20–34
Profound Mental Retardation IQ below 20.
ശരാശരി ബുദ്ധിക്കും ബുദ്ധിമാന്ദ്യത്തിനുംഇടയിലുള്ള ഐ ക്യു ബോർഡർലൈൻ ഐ ക്യു എന്നാണ് അറിയപ്പെടുന്നത്.